വയനാട് ജില്ലയോടുള്ള വിദ്യാഭ്യാസ അവഗണന; താക്കീതായി എം എസ് എഫ് വിദ്യാർത്ഥി പ്രക്ഷോഭം


Ad
വയനാട് ജില്ലയോടുള്ള വിദ്യാഭ്യാസ അവഗണന; താക്കീതായി എം എസ് എഫ് വിദ്യാർത്ഥി പ്രക്ഷോഭം

കൽപ്പറ്റ: വയനാട് ജില്ലയോടുള്ള നിരന്തര വിദ്യാഭ്യാസ അവഗണനക്കെതിരെ താക്കീതായി എം എസ് എഫ് വിദ്യാർത്ഥി പ്രക്ഷോഭം. മലബാർ മേഖലയിലെ പ്ലസ് വൺ സീറ്റ് ലഭ്യതക്കുറവിൽ പ്രതിഷേധിച്ച് വിവിധ ജില്ലകളിൽ എം എസ് എഫ് നടത്തുന്ന പ്രക്ഷോഭ പരിപാടികളുടെ ഭാഗമായാണ് എം എസ് എഫ് വയനാട് ജില്ല കമ്മിറ്റി കലക്ട്രേറ്റിലേക്ക് മാർച്ച്‌ നടത്തിയത്.
 വയനാട് ജില്ലയിൽ ഉന്നത പഠനത്തിന് യോഗ്യത നേടിയ രണ്ടായിരത്തി എണ്ണൂറിലധികം വിദ്യാർഥികൾക്ക് പഠിക്കാൻ സീറ്റില്ല. വിദ്യാഭ്യാസ പിന്നോക്കാവസ്ഥ നിലനിൽക്കുന്ന വയനാട് ജില്ലയിൽ ഡി ഡി ഇ,
ഡി ഇ ഒ തുടങ്ങിയ വിദ്യാഭ്യാസ വകുപ്പിലെ ഉന്നത തസ്തികകൾ മിക്കപ്പോഴും ഒഴിഞ്ഞുകിടക്കുകയാണ്. സംസ്ഥാനത്തെ മറ്റെല്ലാ ജില്ലകളെയും വിദ്യാഭ്യാസ ജില്ലകളാക്കി വിഭജിച്ചിട്ടുണ്ടെങ്കിലും വയനാട് ജില്ലയിലെ മുഴുവൻ സ്കൂളുകളും ഇപ്പോഴും ഒരു വിദ്യാഭ്യാസ ജില്ലയുടെ കീഴിൽ ആണ്. മൂന്ന് വിദ്യാഭ്യാസ ഉപജില്ലകൾ മാത്രമാണ് വയനാടിൽ ഇപ്പോഴും ഉള്ളത്. വയനാട് ജില്ലയോടുള്ള അവഗണന അവസാനിപ്പിക്കണമെന്നും ഉപരി പഠനത്തിന് അർഹരായ മുഴുവൻ വിദ്യാർത്ഥികൾക്കും പ്ലസ് വൺ സീറ്റ് നൽകണമെന്നും എം എസ് എഫ് ആവശ്യപ്പെട്ടു.
മാർച്ച് എംഎസ്എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് പി പി ഷൈജൽ ഉദ്ഘാടനം ചെയ്തു. എം എസ് എഫ് ജില്ലാ ജന സെക്രട്ടറി റമീസ് പനമരം അധ്യക്ഷത വഹിച്ചു.മുഫീദ തെസ്നി മുഖ്യപ്രഭാഷണം നടത്തി.എം എസ് എഫ് ജില്ല സെക്രട്ടറി പി എം റിൻഷാദ്, അമീനുൽ മുക്താർ, ഫായിസ് തലക്കൽ,നുഹ്മാൻ വളാട്,അംജദ് ചാലിൽ,അർഷാദ് പനമരം തുടങ്ങിയവർ മാർച്ചിന് നേതൃത്വം നൽകി.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *