April 25, 2024

വന്യമൃഗശല്യത്തിന് പരിഹാരം കാണാന്‍ എട്ട് നിര്‍ദേശങ്ങള്‍; അഡ്വ. ടി സിദ്ദിഖ് എം എല്‍ എ മന്ത്രി എ കെ ശശീന്ദ്രന് നിവേദനം നല്‍കി

0
Img 20210825 Wa0010.jpg
വന്യമൃഗശല്യത്തിന് പരിഹാരം കാണാന്‍ എട്ട് നിര്‍ദേശങ്ങള്‍; 

അഡ്വ. ടി സിദ്ദിഖ് എം എല്‍ എ മന്ത്രി എ കെ ശശീന്ദ്രന് നിവേദനം നല്‍കി
കല്‍പ്പറ്റ: വയനാട് ജില്ലയില്‍ കല്‍പ്പറ്റ നിയോജകമണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളില്‍ വന്യജീവി ആക്രമണവും, കൃഷി നാശവും, അവയുടെ നഷ്ടപരിഹാരവും സംബന്ധിച്ച് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് അഡ്വ. ടി സിദ്ദിഖ് എം എല്‍ എ മന്ത്രി എ കെ ശശീന്ദ്രന് നിവേദനം നല്‍കി. ജില്ലയില്‍ രൂക്ഷമായിട്ടുള്ള വന്യമൃഗ ആക്രമണങ്ങള്‍ തുടര്‍ക്കഥയാവുകയാണ്. മേപ്പാടി, മൂപ്പൈനാട്, വൈത്തിരി, പൊഴുതന, പടിഞ്ഞാറത്തറ തുടങ്ങിയ പഞ്ചായത്തുകളിലെ ജനവാസ കേന്ദ്രങ്ങള്‍ വന്യജീവികളുടെ വിഹാര കേന്ദ്രങ്ങളായി മാറിയിരിക്കുകയാണ്. ആനകളുടെ മൃഗീയാക്രമണത്തില്‍ കര്‍ഷകതൊഴിലാളികളായ ഹനീഫ, പാര്‍വ്വതി എന്നിവര്‍ ദാരുണമായി അടുത്തിടെ മരണപ്പെടുകയുണ്ടായി. കൂടാതെ കോടികളുടെ കൃഷി നാശവും, വസ്തുവകകള്‍ക്കുള്ള നാശനഷ്ടവും സാധാരണക്കാരായ വയനാട്ടിലെ കര്‍ഷകര്‍ക്ക് താങ്ങാവുന്നതിലുമപ്പുറമാണ്. കഴിഞ്ഞ ദിവസം മേപ്പാടി ഗ്രാമപഞ്ചായത്തില്‍ ജാഫര്‍ എന്നവരുടെ ജീവിതോപാധിയായ 12 ആടുകളെ കാട്ട് ചെന്നായ്ക്കള്‍ കൂട്ടം ചേര്‍ന്ന് ആക്രമിച്ച് കൊന്നു. ഇവര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം പോലും നല്‍കാന്‍ അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ല. പകലെന്നോ രാത്രിയെന്നോ ഭേദമില്ലാതെ ആനകളും, വന്യമൃഗങ്ങളും നാട്ടിലൂടെ സൈ്വര്യ വിഹാരം നടത്തുകയാണ്. ജനങ്ങളുടെ ജീവനും, സ്വത്തിനും സംരക്ഷണം കൊടുക്കേണ്ട സര്‍ക്കാര്‍ വകുപ്പുകളും, സംവിധാനങ്ങളും ഉണര്‍ന്ന് പ്രവര്‍ത്തിക്കേണ്ടതുണ്ട്. മേപ്പാടി, മൂപ്പൈനാട് ഗ്രാമപഞ്ചായത്തുകളിലെ ചോലാടി, ചെല്ലങ്കോട്, ആനടിക്കാപ്പ്, ആനകാപ്പ്, കാന്തന്‍പാറ, ചിത്രഗിരി, അരപ്പറ്റ, അട്ടമല, ചൂരല്‍മല, കള്ളാടി ചുളിക്ക, ചോലമല, എരുമക്കൊല്ലി, കോട്ടനാട്, പുഴമൂല, കുന്നമ്പറ്റ, ആനപ്പാറ, തളിമല തുടങ്ങിയ പ്രദേശങ്ങളില്‍ കാട്ടാനകളെ ഭയന്ന് നാട്ടുകാര്‍ക്ക് പുറത്തിറങ്ങാന്‍ പറ്റാത്ത സ്ഥിതിവിശേഷമാണുള്ളത്. നിരവധി കര്‍ഷക തൊഴിലാളികളും, ആദിവാസികളും, കൂലിപ്പണിക്കാരും അവരുടെ ദൈന്യംദിന ജീവിതമാര്‍ഗം വഴിമുട്ടി പ്രയാസമനുഭവിക്കുകയാണ്. ഇവര്‍ക്ക് ആശുപത്രി സംബന്ധമായ കാര്യങ്ങള്‍ക്കും, ഇതര സര്‍ക്കാര്‍ സ്ഥാപനങ്ങളിലും, സ്‌കൂളുകളിലും മറ്റും ബന്ധപ്പെടുന്നതിന് കഴിയാത്ത അവസ്ഥയാണുള്ളത്. ഈ സാഹചര്യത്തില്‍ വനത്തിന്റെ സമീപം താമസിക്കുന്ന മുഴുവന്‍ കര്‍ഷകര്‍ക്കും, ജനങ്ങള്‍ക്കും, കൃഷിവിളകള്‍ക്കും, വളര്‍ത്ത് മൃഗങ്ങള്‍ക്കും പരിപൂര്‍ണ്ണമായും ഇന്‍ഷൂര്‍ ചെയ്യുക, വന്യമൃഗ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് അടിയന്തര സാമ്പത്തിക സഹായങ്ങള്‍ നല്‍കുകയും, ഒരാള്‍ക്കെങ്കിലും ആശ്രിത നിയമനം നല്‍കുക, വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ പരിക്കേറ്റവര്‍ക്ക് സമ്പൂര്‍ണ്ണ ചികിത്സ ഉറപ്പ് വരുത്തുക. കൃഷിക്കും, വീടിനും, വസ്തു വകകള്‍ക്കും ഉണ്ടായ നാശനഷ്ടങ്ങള്‍ക്ക് ഉടന്‍ നഷ്ടപരിഹാരം നല്‍കുക, വനം വകുപ്പിന്റെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിച്ച് വന്യമൃഗ ശല്യം ലഘൂകരിക്കുന്നതിന് നടപടികള്‍ സ്വീകരിക്കുക. ഇതിനായി പരമാവധി റോഡുകള്‍ വികസിപ്പിക്കുകയും, ഫോറസ്റ്റ് ജീവനക്കാര്‍ക്ക് മതിയായ ആധുനിക ഉപകരണങ്ങള്‍ നല്‍കുകയും ചെയ്യുക, ഇതിനായി 24 മണിക്കൂറും ഫോറസ്റ്റ് വാച്ചര്‍മാരുടെ സേവനം ലഭ്യമാക്കുക. കൂടാതെ പൊതുജനങ്ങള്‍ക്ക് അടിയന്തര സാചര്യങ്ങളില്‍ 24 മണിക്കൂറും ബന്ധപ്പെടാനുള്ള ഫോറസ്റ്റ് ഹെല്‍പ് ലൈനുകള്‍ സ്ഥാപിക്കുക, വനം വകുപ്പിന് ആവശ്യമായ വാഹന സംവിധാനവും, ഉദ്യോഗസ്ഥ വിന്യാസവും ഉറപ്പാക്കുക, കാടും, നാടും വേര്‍തിരിച്ച് കൊണ്ടുള്ള ഫെന്‍സിംഗ്, കിടങ്ങുകള്‍, ക്രാഷ്ഗാര്‍ഡ്, മതില്‍ നിര്‍മ്മാണം മറ്റ് ഫലപ്രദമായ നൂതന വന്യമൃഗ നിയന്ത്രണ മാര്‍ഗങ്ങള്‍ ഏര്‍പ്പെടുത്തുന്നതോടൊപ്പം ഹാങ്ങിംഗ് ഫെന്‍സിംഗ്, ക്രാഷ്ഗാര്‍ഡ് തുടങ്ങിയവ ഏര്‍പ്പെടുത്തുകയും ചെയ്യുക, അടിയന്തരമായി പരിപൂര്‍ണ്ണമായി ഹാംഗിങ്ങ് ഫെന്‍സിംഗ് താല്‍കാലികാടിസ്ഥാനത്തില്‍ പൂര്‍ത്തീകരിക്കുക, ടൂറിസം എന്നാല്‍ വയനാടിന്റെ ആത്മാവാണ് വനം വകുപ്പിന് കീഴിലുള്ള ടൂറിസം കേന്ദ്രങ്ങള്‍ അടച്ചുപൂട്ടാതെ സുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തികൊണ്ട് ടൂറിസം കേന്ദ്രങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കാനുള്ള നടപടി ക്രമങ്ങള്‍ സ്വീകരിക്കുക തുടങ്ങിയ പ്രശ്‌നപരിഹാരത്തിനുള്ള നിര്‍ദേശങ്ങളും എം എല്‍ എ നിവേദനത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *