മക്കൾക്കൊപ്പം: ഓൺലൈനിൽ രക്ഷാകർതൃ സംഗമം നടത്തി


Ad
മക്കൾക്കൊപ്പം: ഓൺലൈനിൽ രക്ഷാകർതൃ സംഗമം നടത്തി

കൽപ്പറ്റ: കോവിഡ് കാലത്ത് വീട്ടിലിരിക്കുന്ന വിദ്യാർത്ഥികളും അവരുടെ രക്ഷിതാക്കളും അനുഭവിക്കുന്ന മാനസിക സംഘർഷങ്ങളെ ലഘൂകരിക്കുന്നതിനായി മനശാസ്ത്ര വിദഗ്ധരുടെ സഹായത്തോടെ ശാസ്ത്ര സാഹിത്യ പരിഷത്ത് തയ്യാറാക്കിയ മക്കൾക്കൊപ്പം എന്ന രക്ഷാകർത്തൃ ശാക്തീകരണ പരിപാടി കൽപ്പറ്റ നഗരസഭാ പ്രദേശത്തെ വിദ്യാലയങ്ങളിൽ ഉദ്ഘാടനം ചെയ്യപ്പെട്ടു.
മുനിസിപ്പൽ ചെയർമാൻ കേയംതൊടി മുജീബ് ഉദ്‌ഘാടനം നിർവഹിച്ചു. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി കെ ശിവരാമൻ അധ്യക്ഷത വഹിച്ചു.
പരിഷത്ത് വിദ്യാഭ്യാസ വിഷയ സമിതി ചെയർമാൻ എ കെ ഷിബു പരിപാടി വിശദീകരിച്ചു. വിവിധ വിദ്യാലയങ്ങളെ പ്രതിനിധീകരിച്ച് എം അനിൽകുമാർ, എം പവിത്രൻ, ശ്രീമതി പി കെ പ്രിയ, പി ഗീത, പി കെ രുഗ്മിണി, സി ദിവാകരൻ, എ ഡി പ്രവീൺ എന്നിവരും പി ടി എ പ്രസിഡന്റുമാർ ആയ എം ബി ബാബു, പി സി നൗഷാദ് എന്നിവർ സംസാരിച്ചു.
പരിഷത്ത് കല്പറ്റ യൂണിറ്റ് സെക്രട്ടറി സി ജെ ദിനേശൻ സ്വാഗതവും പ്രസിഡന്റ് കെ ടി തുളസീധരൻ നന്ദിയും പറഞ്ഞു.
എല്ലാ ദിവസവും വൈകുന്നേരം ഗൂഗിൾ മീറ്റ് വഴിയാണ് രക്ഷിതാക്കൾക്കുള്ള ക്ലാസുകൾ നടക്കുക.
25.08.21 നു എസ് കെ എം ജെ സ്കൂളിൽ തുടങ്ങി 28.08.21 നു മുണ്ടേരി ഗവ ഹൈസ്‌കൂളിൽ അവസാനിക്കും.
പരിശീലനം സിദ്ധിച്ച മുതിർന്ന അധ്യാപകർ ആണ് ക്ലാസുകൾ നയിക്കുക.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *