June 3, 2026

പ്ലസ് വൺ അഡ്മിഷൻ: ഡിവൈഎഫ്ഐ ഹെൽപ്പ് ഡെസ്ക്കുകൾ ആരംഭിച്ചു

0
89212a48-a605-46a0-a277-0e5dcf43040a.jpeg
By ന്യൂസ് വയനാട് ബ്യൂറോ
പ്ലസ് വൺ അഡ്മിഷൻ: ഡിവൈഎഫ്ഐ ഹെൽപ്പ് ഡെസ്ക്കുകൾ ആരംഭിച്ചു

കൽപ്പറ്റ: പ്ലസ് വൺ പ്രവേശനം സംബന്ധിച്ച് വിദ്യാർത്ഥികൾക്ക് ആവശ്യമായ സഹായം നൽകുന്നതിനായി ഡിവൈഎഫ്ഐ നേതൃത്വത്തിൽ ഹെൽപ്പ് ഡെസ്ക്കുകൾ ആരംഭിച്ചു. വയനാട് ജില്ലയിലെ 57 കേന്ദ്രങ്ങളിലാണ് ഹെൽപ്പ് ഡെസ്ക്കുകകൾ പ്രവർത്തിക്കുന്നത്. ആഗസ്റ്റ് 24,25 തീയ്യതികളിലാണ് എല്ലാ മേഖലാ കേന്ദ്രത്തിലും പ്രത്യേകം സജ്ജീകരിച്ച സംവിധാനങ്ങളോടെ ഹെൽപ്പ് ഡെസ്ക്കുകൾ പ്രവർത്തിക്കുന്നത്. മേഖലാ കമ്മിറ്റികളാണ് ഹെൽപ്പ് ഡെസ്ക്ക് പ്രവർത്തനത്തിന് നേതൃത്വം നൽകുന്നത്. ഹെൽപ്പ് ഡെസ്കിന്റെ ജില്ലാ തല ഉദ്ഘാടനം ജില്ലാ സെക്രട്ടറി കെ.റഫീഖ് കൽപ്പറ്റ പഴയ സ്റ്റാന്റിൽ നിർവ്വഹിച്ചു. ജില്ലാ പ്രസിഡണ്ട് കെ.എം ഫ്രാൻസിസ്, കൽപ്പറ്റ ബ്ലോക്ക് സെക്രട്ടറി സി.ഷംസുദ്ദീൻ, നിധിൻ പി.സി, അബ്ദുൽ സലീം, കൃതീഷ് എന്നിവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *