ഡയലോഗ് സെന്റർ വയനാട് ചാപ്റ്റർ ഓണം സൗഹൃദ സായാഹ്നം സംഘടിപ്പിച്ചു


Ad
കൽപ്പറ്റ: ഓരോ ആഘോഷ വേളകളും പരസ്പരം അറിയാനും അതിലൂടെ സൗഹൃദം വളർത്താനുമാണ് ഉപയോഗപ്പെടുത്തേണ്ടതെന്ന് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.ബിന്ദു. ഡയലോഗ് സെന്റർ വയനാട് ചാപ്റ്റർ സംഘടിപ്പിച്ച ഓണം സൗഹൃദ സായാഹ്നം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ. 

വൈവിധ്യങ്ങളെ അലങ്കാരമാക്കിയ ബഹുസ്വര സമൂഹമാണ് നമ്മുടേത്. പരസ്പരം അടുത്തറിയുമ്പോഴാണ് നമ്മുടെ ബഹുസ്വരത അർത്ഥവത്താകുന്നത്. മനുഷ്യനിലെ നൻമകളാണ് ഇത്തരം കൂട്ടായ്മകളിലൂടെ പ്രസരിപ്പിക്കപ്പെടുന്നത് എന്ന് അവർ പറഞ്ഞു. 
ഡയലോഗ് സെന്റർ വയനാട് ചാപ്റ്റർ സെക്രട്ടറി കെ. ജലീൽ ഓണസന്ദേശം നൽകി. ജമാഅത്തെ ഇസ്‌ലാമി ജില്ലാ വൈസ് പ്രസിണ്ടന്റ് സി.കെ. സമീർ അധ്യക്ഷത വഹിച്ചു. മലബാർ ദേവസ്വം ബോർഡ് മുൻ ചെയർമാൻ അഡ്വ.പി.ചാത്തുകുട്ടി, മുനിസിപ്പൽ കൗൺസിലർ വിനോദ്, ജില്ലാ ഗ്രാമവികസന പ്രൊജക്ട് ഡയറക്ടർ മജീദ് പി.സി, പവിത്രൻ , കൃഷ്ണകുമാർ , ഡോ. ബാവ കെ പാലുകുന്ന്, കെ.കെ.എസ് നായർ, രഞ്ജിത്ത്, ജോൺ മാതാ, അനിൽ മുണ്ടേരി, ഉണ്ണികൃഷ്ണൻ എന്നിവർ സൗഹൃദാശംസകൾ നേർന്നു. ഡയലോഗ്‌ സെന്റർ വയനാട് ചാപ്റ്റർ കൺവീനർ മുഹമ്മദ് കലവറ സ്വാഗതവും എം.പി അബൂബക്കർ നന്ദിയും പറഞ്ഞു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *