ഓണ്‍ലൈന്‍ ക്വിസ് മത്സര ജേതാക്കള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു
കൽപ്പറ്റ: വായനാ പക്ഷാചരണത്തോടനുബന്ധിച്ച് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് ഹൈസ്‌കൂള്‍- ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി നടത്തിയ ഓണ്‍ലൈന്‍ ക്വിസ് മത്സര ജേതാക്കള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകളും പ്രോത്സാഹന സമ്മാനങ്ങളും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷംസാദ് മരക്കാര്‍, വൈസ് പ്രസിഡന്റ് എസ്. ബിന്ദു എന്നിവര്‍ വിതരണം ചെയ്തു. 300 ഓളം വിദ്യാര്‍ഥികള്‍ പങ്കെടുത്ത ക്വിസ് മത്സരത്തിലെ ആദ്യ മൂന്ന് റാങ്കുകാര്‍ക്ക് കാഷ് അവാര്‍ഡും എ-ഗ്രേഡ് നേടിയ രണ്ടു പേര്‍ക്ക് പുസ്തകങ്ങളുമാണ് സര്‍ട്ടിഫിക്കറ്റുകള്‍ക്ക് പുറമെ നല്‍കിയത്.
സുസ്ഥിര വികസന ക്യാമ്പയിന്റെ ഭാഗമായി കോളേജ് വിദ്യാര്‍ഥികള്‍ക്കായി നടത്തിയ പ്രബന്ധ രചനാ മത്സര വിജയികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകളും ചടങ്ങില്‍ വിതരണം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ ചേംബറില്‍ നടന്ന പരിപാടിയില്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ. മുഹമ്മദ്, ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി.എം. ഷൈജു, അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ജിനീഷ് ഇ.പി തുടങ്ങിയവര്‍ പങ്കെടുത്തു.





Leave a Reply