May 14, 2026

ആയിരം കടന്ന് കാേവിഡ്; ജില്ലയില്‍ 1161 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 21.31

0
115033545_gettyimages-1226314512.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: വയനാട് ജില്ലയില്‍ ഇന്ന് 1161 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍.രേണുക അറിയിച്ചു. 470 പേര്‍ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 21.31 ആണ്. 14 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. 1155 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 92961 ആയി. 85111 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 6320 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 5031 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.
*രോഗം സ്ഥിരീകരിച്ചവര്‍*
നെന്മേനി 98, കല്‍പ്പറ്റ 93, പൂതാടി 88, ബത്തേരി 87, മീനങ്ങാടി 71, പടിഞ്ഞാറത്തറ 62, മേപ്പാടി 51, മുട്ടില്‍ 50, അമ്പലവയല്‍ , പുല്‍പ്പള്ളി 47 വീതം, തിരുനെല്ലി 46, നൂല്‍പ്പുഴ 45, മാനന്തവാടി 44, കണിയാമ്പറ്റ 42, തവിഞ്ഞാല്‍ 41, വൈത്തിരി 40, എടവക 36 പനമരം 29, മുള്ളന്‍കൊല്ലി 28, വെള്ളമുണ്ട 27 പൊഴുതന 25, തരിയോട് 22, വെങ്ങപ്പള്ളി 12, തൊണ്ടര്‍നാട് 10, മൂപ്പൈനാട് 9, കോട്ടത്തറ 4, മലപ്പുറം സ്വദേശിയായ ഒരാള്‍ക്കും ആണ് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. ഇതര സംസ്ഥാനത്തും നിന്നും വന്ന 6 തമിഴ്‌നാട് സ്വദേശികള്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
*470 പേര്‍ക്ക് രോഗമുക്തി*
ആശുപത്രിയില്‍ ചികിത്സയിലായിലായിരുന്ന 29 പേരും, വീടുകളില്‍ നിരീക്ഷണത്തിലായിരുന്ന 441 പേരുമാണ് രോഗമുക്തരായയത്.
*2240 പേര്‍ പുതുതായി നിരീക്ഷണത്തില്‍*
കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (26.08.21) പുതുതായി നിരീക്ഷണത്തിലായത് 2240 പേരാണ്. 1595 പേര്‍ നിരീക്ഷണകാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 17089 പേര്‍. ഇന്ന് പുതുതായി 151 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലായി. ജില്ലയില്‍ നിന്ന് 4297 സാമ്പിളുകളാണ് ഇന്ന് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ 678625 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതില്‍ 666494 എണ്ണത്തിന്റെ ഫലം ലഭിച്ചു. 573533 പേര്‍ നെഗറ്റീവും 92961 പേര്‍ പോസിറ്റീവുമാണ്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *