May 14, 2026

സംസ്ഥാന മൗണ്ടൻ സൈക്കിളിംഗ് ചാമ്പ്യൻഷിപ്പ് വയനാട്ടിൽ: കുട്ടികൾ പരിശീലനം തുടങ്ങി

0
IMG-20210826-WA0080.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: സംസ്ഥാന മൗണ്ടൻ സൈക്കിളിംഗ് ചാമ്പ്യൻ ഷിപ്പിന് വയനാട് ആതിഥേയത്വം വഹിക്കും. സെപ്റ്റംബർ 25 ന് ബത്തേരി ചുള്ളിയോടാണ് ചാമ്പ്യൻഷിപ്പ് നടക്കുക.
സംസ്ഥാന ചാമ്പ്യൻഷിപ്പിന് 
മുന്നോടിയായി ജില്ലാ ടൂർണ്ണമെൻ്റ് സെപ്റ്റംബർ 18ന് നടക്കും.
സൈക്കിളിംഗ് പരിസ്ഥിതി സൗഹാർദവും നല്ല ഒരു വ്യായാമവും ആണെന്നുള്ള തിരിച്ചറിവിൽ ഏറെ രക്ഷിതാക്കൾ കുട്ടികളെ ഈ രംഗത്തേക്ക് കൊണ്ട് വന്ന് പരിശീലനം നൽകി അവരെ പ്രാപ്തരാക്കുന്നുണ്ട്.
സംസ്ഥാന ചാമ്പ്യൻ ഷിപ്പിൽ യോഗ്യത നേടി പങ്കെടുക്കുന്ന വിദ്യാർത്ഥികൾക്ക് 
ഗ്രേസ് മാർക്ക് ലഭിക്കും.
സംസ്ഥാന ജില്ലാ ചാമ്പ്യൻ ഷിപ്പിനായി ,കുട്ടമംഗലം ഗ്രാമിക ക്ലബ്ബിൻ്റെ നേതൃത്വത്തിൽ തൃക്കൈപ്പറ്റ പരിശീലനവും തുടങ്ങിയിട്ടുണ്ട്. 
ജില്ലാ സ്പോർട്സ് കൗൺസിൽ അംഗവും
ഗ്രാമിക ക്ലബ്ബ് ഭാരവാഹിയുമായ സാജിദ് 
എൻ.സി.യും, ജില്ലാ സൈക്കിൾ അസോസിയേഷൻ സെക്രട്ടറി സുബൈർ എളംകുളവുമാണ് പരിശീലനത്തിന് നേതൃത്വം നൽകുന്നത്.
കൂടുതൽ വിവരങ്ങൾക്ക്.
9446733143
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *