ഭൂപ്രശ്‌നം: എം.എല്‍.എ യുടെ അധ്യക്ഷതയില്‍ അവലോകന യോഗം ചേര്‍ന്നു


Ad
കല്‍പ്പറ്റ നിയോജകമണ്ഡലത്തിലെ വൈത്തിരി താലൂക്ക് പരിധിയില്‍ വരുന്ന വുഡ് ലാന്‍ഡ്, പോഡാര്‍ ,എച്ച് .എം .എല്‍ ഭൂമിയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ പരിഹരിക്കുന്നതിനായി അഡ്വ. ടി . സിദ്ദിഖ് എം.എല്‍.എ യുടെ അധ്യക്ഷതയില്‍ കളക്ട്രേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ അവലോകനയോഗം ചേര്‍ന്നു. വുഡ് ലാന്‍ഡ് ഭൂമിയുമായി ബന്ധപ്പെട്ട് രണ്ട് മാസത്തിനകം സ്‌കെച്ചുകള്‍ തയ്യാറാക്കി പ്രശ്‌ന പരിഹര നടപടികള്‍ തുടങ്ങാന്‍ യോഗത്തില്‍ തീരുമാനമായി. പോഡാര്‍ ഭൂമിയുടെ വിഷയങ്ങള്‍ പരിഹരിക്കുന്നതിനായി പത്ത് ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് തയ്യാറാക്കി സര്‍ക്കാരിന് സമര്‍പ്പിക്കും. ഹാരിസണ്‍സ് മലയാളം ലിമിറ്റഡ് (എച്ച്.എം.എല്‍ ) ഭൂമി സംബന്ധിച്ച് ജില്ലാ കളക്ടറുടെ നേതൃത്വത്തിലുള്ള കമ്മിറ്റി ചേര്‍ന്ന് നിര്‍ദ്ദേശങ്ങള്‍ സര്‍ക്കാരിലേക്ക് സമര്‍പ്പിക്കാനും യോഗത്തില്‍ തീരുമാന മായി. യോഗത്തില്‍ ഡെപ്യൂട്ടി കളക്ടര്‍ (എല്‍.എ) കെ. അജീഷ്, ജില്ലാ നിയമ ഓഫീസര്‍ ഉണ്ണികൃഷ്ണന്‍, റവന്യു ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *