ഗാഡ്ജെറ്റ് ലൈബ്രറി ഉദ്ഘാടനവും പാചകപ്പുര ശിലാസ്ഥാപനവും ഒ ആർ കേളു എംഎൽഎ നിർവഹിച്ചു


Ad
മാനന്തവാടി: കൊമ്മയാട് സെന്റ് സെബാസ്റ്റ്യൻസ് യു പി സ്കൂളിൽ ഒ ആർ കേളു എംഎൽഎ യുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 10 ലക്ഷം രൂപ ചെലവിൽ നിർമ്മിക്കുന്ന പാചക പുരയുടെ ശിലാസ്ഥാപനവും, അധ്യാപകർ ഓൺലൈൻ പഠനാവശ്യത്തിനായി നൽകിയ ഗാഡ്ജറ്റ് ലൈബ്രറിയുടെ ഉദ്ഘാടനവും ഒ ആർ കേളു എം എൽ എ നിർവഹിച്ചു.
സ്കൂൾ മാനേജർ റവ. ഫാ ജോസ് കപ്പ്യാരുമലയിൽ അധ്യക്ഷത വഹിച്ചു . ചടങ്ങിൽ ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി, വെള്ളമുണ്ട വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ പി , അനിൽകുമാർ , വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് പതിനൊന്നാം വാർഡ് മെമ്പർ തോമസ് പൈനാടത്ത് , മാനന്തവാടി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ എം എം ഗണേശ്, മാനന്തവാടി ബ്ലോക്ക് പ്രോഗ്രാം കോഡിനേറ്റർ കെ എ മുഹമ്മദലി , സ്ക്കൂൾ ഹെഡ്മാസ്റ്റർ സി വി ജോർജ്ജ് , പുതിയിടംകുന്ന് സെൻറ് പോൾസ് സ്കൂൾ പ്രധാനാധ്യാപിക കെ മോളി ജോസഫ് തുടങ്ങിയവർ പങ്കെടുത്തു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *