കെട്ടിട വാടക ഒഴിവാക്കുന്നതിന് സ്വകാര്യ കെട്ടിട ഉടമകൾ തയ്യാറാകണം; വ്യാപാരി വ്യവസായി സമിതി


Ad
കൽപ്പറ്റ: കാേവിഡ് 19 രണ്ടാം തരംഗത്തിൽ വ്യാപാര സ്ഥാപനങ്ങൾ അടച്ചിട്ട കാലയളവിലെ കെട്ടിട വാടക ഒഴിവാക്കുന്നതിന് സ്വകാര്യ കെട്ടിട ഉടമകൾ തയ്യാറാകണമെന്നും സർക്കാർ പ്രസ്തുത വിഷയത്തിൽ ഇടപ്പെടണമെന്നും കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി വൈത്തിരി ഏരിയ കൺവെൻഷൻ ആവശ്യപ്പെട്ടു. സർക്കാർ ഇമസ്ഥതയിലുള്ള കെട്ടിടങ്ങളിലെ 6 മാസത്തെ വാടക ഒഴിവാക്കിയ സംസ്ഥാന സർക്കാരിനെ കൺവെൻഷൻ അഭിനന്ദിച്ചു.കൺവെൻഷൻ സമിതി ജില്ലാ സെക്രട്ടറി വി.കെ.തുളസിദാസ് ഉദ്ഘാടനം ചെയ്തു.എൻ.എം മുഹസിൻ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡൻ്റ് പി.പ്രസന്നകുമാർ, സി.ശ്രീധരൻ, സി.എ.റസാക്ക് എന്നിവർ പ്രസംഗിച്ചു. ജില്ലാ ജോയിൻ്റ് സെക്രട്ടറി സി.ഷംസുദ്ദീൻ സ്വാഗതവും ജി.സന്തോഷ് നന്ദിയും പറഞ്ഞു. വൈത്തിരി ഏരിയ കമ്മിറ്റി ഭാരവാഹികളായി
എൻ.എം.മുഹസിൻ (പ്രസിഡൻ്റ്) ജി.സന്തോഷ് (സെക്രട്ടറി) സി.കെ.അബ്ദുൾ മുനീർ(ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *