September 21, 2026

വയനാട് മെഡിക്കല്‍ കോളേജില്‍ ചികിത്സാ സൗകര്യം മെച്ചപ്പെടുത്തണം

0
IMG-20210828-WA0063.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: വയനാട് മെഡിക്കല്‍ കോളേജ് എന്ന് പേരിലറിയപ്പെടുന്ന ജില്ലാ ആശുപത്രിയിലെ ചികിത്സാസൗകര്യങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തണമെന്ന് വി ഫോര്‍ വയനാട് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.64 ഡോക്ടര്‍മാര്‍ സേവനമനുഷ്ടിക്കുന്ന ആശുപത്രിയില്‍ ഉച്ചക്ക് ഒരു മണിക്ക് ശേഷം രോഗികളെത്തിയാല്‍ മതിയായ ചികിത്സ നല്‍കാതെ മറ്റ് ആശുപത്രികളിലേക്ക് റഫര്‍ ചെയ്യുകയാണ് ഇപ്പോള്‍ ചെയ്തു കൊണ്ടിരിക്കുന്നത്.സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാരൊന്നും തന്നെ ഒരു മണിക്ക് ശേഷം ആശുപത്രിയിലുണ്ടാവാറില്ല.ഈ സമയങ്ങളിലെത്തുന്ന രോഗികള്‍ സ്വകാര്യആശുപത്രികളെ ആശ്രയിക്കേണ്ട അവസ്ഥായാണുള്ളത്.മെഡിക്കല്‍ കോളേജാക്കി ഉയര്‍ത്തിയിട്ടും പൊതുജനങ്ങള്‍ക്ക് ചികിത്സ ലഭ്യമാവാത്ത സാഹചര്യത്തിന് മാറ്റമുണ്ടാവണമെന്നും ഭാരവാഹികളായ ബാബു ഫിലിപ്പ്,അജോയ് കെ ജെ, ബിനു കെ സി എന്നിവര്‍ ആവശ്യപ്പെട്ടു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *