April 20, 2024

കാഞ്ഞിരത്തിനാല്‍ കുടുംബത്തിനു നീതി ലഭ്യമാക്കും; ടി.സിദ്ദിഖ് എം.എല്‍.എ

0
Img 20210828 Wa0054.jpg
കല്‍പ്പറ്റ : വിലയ്ക്കുവാങ്ങിയ കൃഷിഭൂമി വനം വകുപ്പ് പിടിച്ചെടുത്തതുമൂലം നാലു പതിറ്റാണ്ടിലധികമായി ദുരിതം അനുഭവിക്കുന്ന വയനാട് കാഞ്ഞിരങ്ങാട് കാഞ്ഞിരത്തിനാല്‍ കുടുംബത്തിനു നീതി ലഭ്യമാക്കുമെന്നു ടി.സിദ്ദിഖ് എം.എല്‍.എ. വനം വകുപ്പ് പിടിച്ചെടുത്ത കൃഷിഭൂമി തിരികെ ആവശ്യപ്പെട്ടു വയനാട് കലക്ടറേറ്റ് പടിക്കല്‍ ആറു വര്‍ഷമായി സത്യഗ്രഹം നടത്തുന്ന കാഞ്ഞിരത്തിനാല്‍ കുടുംബാംഗം ജയിംസിനെ സമരപ്പന്തലില്‍ സന്ദര്‍ശിച്ചശേഷം മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
കാഞ്ഞിരത്തിനാല്‍ കുടുംബത്തില്‍നിന്നു വനം വകുപ്പ് പിടിച്ചെടുത്തതു കൃഷിഭൂമിയാണെന്നും തിരികെ നല്‍കണമെന്നും കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തു നിയമസഭാ പെറ്റീഷന്‍സ് കമ്മിറ്റി റിപ്പോര്‍ട്ട് നല്‍കിയതാണ്. വയനാട്ടില്‍ തെളിവെടുപ്പ് നടത്തിയ കമ്മിറ്റി രണ്ടു വര്‍ഷം മുമ്പ് സമര്‍പ്പിച്ച റിപ്പോര്‍ട്ട് സര്‍ക്കാര്‍ പൂഴ്ത്തിവെച്ചിരിക്കയാണ്. റിപ്പോര്‍ട്ടില്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ സംബന്ധിച്ചു നിയമസഭയില്‍ സബ്മിഷന്‍ ഉന്നയിക്കും.
വളരെ ഗുരുതരമായ നീതിനിഷേധം അതിന്റെ പാരമ്യതയില്‍ എത്തിയതാണ് കാഞ്ഞിരത്തിനാല്‍ കുടുംബത്തിന്റെ ഭൂവിഷയത്തില്‍ കാണുന്നത്. വനം വകുപ്പ് നടത്തിയതു അധികാര ദുര്‍വിനിയോഗമാണ്. കാഞ്ഞിരത്തിനാല്‍ കുടുംബത്തിന്റെ കൃഷിഭൂമി വനം വകുപ്പ് ഏകപക്ഷീയമായാണ് വനഭൂമിയാണെന്നു പ്രഖ്യാപിച്ചത്. ഭൂമി വിഷയത്തില്‍ പല ദുരൂഹ നടപടികള്‍ ഇതിനകം ഉണ്ടായിച്ചുണ്ട്. കുടുംബത്തിനു ഭൂമി വിട്ടുകൊടുത്ത വി.എസ്.അച്യുതാനന്ദന്‍ സര്‍ക്കാര്‍ നടപടിക്കെതിരെ പരിസ്ഥിതി സംഘടന കോടതിയ സമീപിച്ചതും സുപ്രീം കോടതിയിലെ കേസ് കക്ഷി അറിയാതെ അഭിഭാഷകന്‍ പിന്‍വലിച്ചതും ഇതില്‍ ചിലതാണ്. നീതിനിഷേധം ഇനിയും തുടരുന്നതു രാജ്യത്തിന്റെ നിയമവ്യവസ്ഥയ്ക്കു ചേരുന്നതല്ല. കാഞ്ഞിരത്തിനാല്‍ കുടുംബത്തിന്റെ സമരം ധാര്‍മികമായ വലിയ ചെറുത്തുനില്‍പാണ്. ഭൂപ്രശ്‌നം അടിയന്തരമായി പരിഹരിക്കണമെന്നു മുഖ്യമന്ത്രിയെയും വനം മന്ത്രിയെയും നേരില്‍ക്കണ്ട് അഭ്യര്‍ഥിക്കും. ആവശ്യമായ നിയമസഹായം കാഞ്ഞിരത്തിനാല്‍ കുടുംബത്തിനു ഉറപ്പുവരുത്തുമെന്നും സിദ്ദിഖ് പറഞ്ഞു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *