August 12, 2026

ജില്ലയില്‍ 1224 പേര്‍ക്ക് കൂടി കോവിഡ് ; 1221 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ, ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 24.28

0
115033545_gettyimages-1226314512.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ : വയനാട് ജില്ലയില്‍ ഇന്ന് (28.08.21) 1224 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍.രേണുക അറിയിച്ചു. 649 പേര്‍ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 24.28 ആണ്. 18 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. 1221 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 95146 ആയി. 85987 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 7567 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 6025 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.
*രോഗം സ്ഥിരീകരിച്ചവര്‍*
നെന്മേനി 152, അമ്പലവയൽ 90, നൂൽപ്പുഴ 87, മീനങ്ങാടി 82, മാനന്തവാടി 80, ബത്തേരി 75, മുട്ടിൽ 69, പൂതാടി 64, മേപ്പാടി 51, കൽപ്പറ്റ 46, മുള്ളൻകൊല്ലി 42, പൊഴുതന 37, പുൽപള്ളി 35, കോട്ടത്തറ 31, വെള്ളമുണ്ട, പടിഞ്ഞാറത്തറ 30 വീതം, മൂപൈനാട് , വൈത്തിരി 29 വീതം, തവിഞ്ഞാൽ 28, തരിയോട് 26, എടവക, തിരുനെല്ലി 24 വീതം, കണിയാമ്പറ്റ, പനമരം 19 വീതം, വെങ്ങപ്പള്ളി 12, തൊണ്ടർനാട് 10 പേർക്കും ആണ് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. 
    വിദേശത്തു നിന്നും എത്തിയ ബത്തേരി , മേപ്പാടി സ്വദേശികളായ ഓരോരുത്തർക്കും ഇതര സംസ്ഥാനത്തും നിന്നും എത്തിയ ഒരു തമിഴ്നാട് സ്വദേശിക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്
*649 പേര്‍ക്ക് രോഗമുക്തി*
ആശുപത്രിയില്‍ ചികിത്സയിലായിലായിരുന്ന 67 പേരും, വീടുകളില്‍ നിരീക്ഷണത്തിലായിരുന്ന 582 പേരുമാണ് രോഗമുക്തരായയത്.
*2322 പേര്‍ പുതുതായി നിരീക്ഷണത്തില്‍*
കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (28.08.21) പുതുതായി നിരീക്ഷണത്തിലായത് 2322 പേരാണ്. 1358 പേര്‍ നിരീക്ഷണകാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 19292 പേര്‍. ഇന്ന് പുതുതായി 145 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലായി. ജില്ലയില്‍ നിന്ന് 5075 സാമ്പിളുകളാണ് ഇന്ന് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ 688512 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതില്‍ 677473 എണ്ണത്തിന്റെ ഫലം ലഭിച്ചു. 582327 പേര്‍ നെഗറ്റീവും 95146 പേര്‍ പോസിറ്റീവുമാണ്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *