September 21, 2026

ഗുഡ്സ് വാഹനത്തിൽ കടത്താൻ ശ്രമിച്ച 8 ലിറ്റർ കർണാടക മദ്യം പിടികൂടി

0
IMG-20210828-WA0071.jpg
By ന്യൂസ് വയനാട് ബ്യൂറോ
മുത്തങ്ങ: ഗുഡ്സ് വാഹനത്തിൽ കടത്താൻ ശ്രമിച്ച 8 ലിറ്റർ കർണാടക മദ്യം പിടികൂടി. വയനാട് ജില്ലാ പോലീസ് മേധാവിയുടെ കീഴിൽ പ്രവർത്തിക്കുന്ന ലഹരി വിരുദ്ധ സേനാംഗങ്ങളും, ബത്തേരി എസ് ഐ കെ.സി മണിയും പാർട്ടിയും ഡോഗ് സ്ക്വാഡിന്റെ സഹായത്തോടെ മുത്തങ്ങ-മൂലഹള്ളക്കു സമീപം നടത്തിയ വാഹന പരിശോധനയിലാണ് കെ എ 01 എ ജി 6021 ഗുഡ്സ് ലോറിയിൽ നിന്നും 8 ലിറ്റർ കർണ്ണാട മദ്യം പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് ഡ്രൈവർ കോഴിക്കോട് പുതുപ്പാടി സ്വദേശി മേനിക്കാേട് പുരയിൽ നിജീഷ്.എം പി. (35) യുടെ പേരിൽ കേരള അബ്കാരി നിയമം 55 (എ), 55 (ഐ) പ്രകാരം കേസ് രജിസ്റ്റർ ചെയ്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *