മാനന്തവാടി കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ ജീവനക്കാർക്ക് കോവിഡ്; സർവീസുകൾ നിലക്കാൻ സാധ്യത


Ad
മാനന്തവാടി: മാനന്തവാടി കെ.എസ്.ആർ.ടി.സിയിൽ 40 ജീവിനക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചു. 350 ജീവക്കാരുള്ള മാനന്തവാടി കെ.എസ്.ആർ.ടി.സിയിലെ 40 പേർക്ക് കൂട്ടത്തോടെ കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് മാനന്തവാടി കെ.എസ്.ആർ.ടി.സിയിൽ സർവീസുകൾ നിലക്കാൻ സാധ്യത. രണ്ട് ദിവസങ്ങളിലായി രോഗം സ്ഥിരീകരിച്ചത് ഒരു സ്റ്റേഷൻ മാസ്റ്റർ, ഇരുപത്തിരണ്ട്, കണ്ടക്ടർമാർ, പതിനഞ്ച് ഡ്രെെവർമാർ എന്നിവർക്കാണ്. ഇനിയും കെഎസ്ആർടിസിയിൽ രോഗബാധിതർ കൂടാനാണ് സാധ്യത. രോഗ ലക്ഷണങ്ങളുള്ള പലരുടേയും പരിശോധന ഇന്നും നാളെയുമുണ്ടാകും. ഇതോടെ കൂടുതൽ പേർ രോഗബാ ധിതരായേക്കും. മിക്ക റൂട്ടുകളിലും കണ്ടൈൻമെന്റ് സോണുകളായതിനാലാണ് ഉള്ള ജീവനക്കാരെ വെച്ച് സർവ്വീസ് തടസ്സമില്ലാതെയാണ് ഇതുവരെ നടന്നതെന്നും കണ്ടൈൻമെന്റ് ആയിട്ടുള്ള പ്രാദേശിക മേഖലയിലേക്കുള്ള സർവീസുകൾ കുറച്ചും, ദൂരയാത്ര സർവീസുകൾ നിലവിലുള്ള ജീവനക്കാരുടെ ആനുപാതികമായി വിഭജിച്ച് സർവീസ് നടത്തുമെന്നും മാനന്തവാടി കെ.എസ്.ആർ.ടി.സി ജനറൽ കൺട്രോളിങ് ഇൻസ്പെക്ടർ എ.കെ ശശി ന്യൂസ് വയനാടിനോട് പറഞ്ഞു
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *