April 27, 2024

കോൺഗ്രസിനെ ഇനി എൻ.ഡി.അപ്പച്ചൻ നയിക്കും; വയനാട് ഡി.സി.സി പ്രസിഡണ്ടായി എൻ.ഡി.അപ്പച്ചൻ ചുമതലയേറ്റു

0
Img 20210904 Wa0024.jpg
കൽപ്പറ്റ: വയനാട് ഡി.സി.സി. പ്രസിഡണ്ടായി മുൻ എം.എൽ.എ എൻ.ഡി.അപ്പച്ചൻ ചുമതലയേറ്റു. ഡി.സി.സി. ഓഫീസിൽ നടന്ന ചടങ്ങ് കെ.പി.സി.സി. വർക്കിംഗ് പ്രസിഡണ്ട് ടി.സിദ്ദീഖ് എം.എൽ.എ. ഉദ്ഘാടനം ചെയ്തു. ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. രണ്ടാം തവണയാണ് അപ്പച്ചൻ ജില്ല കോൺഗ്രസ് കമ്മിറ്റിയുടെ അമരത്ത് എത്തുന്നത്. 1991ൽ സംഘടനാ തെരഞ്ഞെടുപ്പിലൂടെയാണ് ആദ്യം അധ്യക്ഷപദവിയിൽ എത്തിയത്. തുടർച്ചയായ 10 വർഷം പദവിയിൽ തുടർന്നു.
1972-ല്‍ വാര്‍ഡ് കോണ്‍ഗ്രസ് കമ്മിറ്റി സെക്രട്ടറിയായാണ് ആദ്യമായി പാര്‍ട്ടിയുടെ ഔദ്യോഗിക പദവിയിലേക്കെത്തുന്നത്. 1973-ല്‍ മുട്ടില്‍ മണ്ഡലം പ്രസിഡന്റായി. 1975-ല്‍ മുട്ടില്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ട്രഷറര്‍, 1977-ല്‍ കല്‍പ്പറ്റ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി ട്രഷറര്‍, 1979 മുതല്‍ 1982 വരെ മുട്ടില്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ്, 1982 മുതല്‍ 1987 വരെയുള്ള കാലഘട്ടത്തില്‍ കല്‍പ്പറ്റ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ്, 1984-മുതല്‍ 87 വരെ ഡി സി സി എക്‌സിക്യുട്ടീവ് മെമ്പര്‍, 1987 മുതല്‍ 1991 വരെ ഡി സി സി ജനറല്‍ സെക്രട്ടറി എന്നീ സ്ഥാനങ്ങള്‍ വഹിച്ചു. 1991-ല്‍ ജില്ലയിലെ ആദ്യത്തെ തിരഞ്ഞെടുക്കപ്പെട്ട ഡി സി സി പ്രസിഡന്റായി. 2004 വരെ ഡി സി സി പ്രസിഡന്റ് സ്ഥാനത്തിനൊപ്പം തന്നെ ജില്ലാ യു ഡി എഫ് ചെയര്‍മാന്‍ സ്ഥാനവും വഹിച്ചു. 2004 മുതല്‍ 2020 വരെ കെ പി സി സി എക്‌സിക്യുട്ടീവ് അംഗവും, 2020 മുതല്‍ കെ പി സി സി അംഗവുമാണ്. 2017 മുതല്‍ ജില്ലാ യു ഡി എഫ് കണ്‍വീനര്‍ സ്ഥാനവും വഹിച്ചുവരുന്നു. തദ്ദേശസ്വയംഭരണ സ്ഥാപനം മുതല്‍ നിയമസഭാ സാമാജികന്‍ വരെയുള്ള വിവിധ സ്ഥാനങ്ങളും എന്‍ ഡി അപ്പച്ചന്‍ അലങ്കരിച്ചിട്ടുണ്ട്. 1979 മുതല്‍ 1984 വരെ മുട്ടില്‍ ഗ്രാമപഞ്ചായത്ത് അംഗമായിരുന്നു. 1987 മുതല്‍ 1992 വരെ മുട്ടില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി. 1984 മുതല്‍ 1989 വരെ മടക്കിമല സര്‍വീസ് സഹകരണ ബാങ്ക് ഡയറക്ടറായിരുന്നു. 1995 മുതല്‍ 2000 വരെ വയനാട് ജില്ലാപഞ്ചായത്ത് പ്രസിഡന്റ്, 2001 മുതല്‍ 2006 കാലഘട്ടത്തില്‍ ബത്തേരി നിയോജകമണ്ഡലം എം എല്‍ എ, 2013-2016 വരെ മലയോരവികസന ഏജന്‍സിയുടെ വൈസ് ചെയര്‍മാന്‍ എന്നീ സ്ഥാനങ്ങളും അദ്ദേഹം വഹിച്ചു. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *