വിദ്യാഭ്യാസവും സ്വഭാവ രൂപീകരണവും: വെബിനാർ സംഘടിപ്പിച്ചു


Ad
പുൽപള്ളി: വിദ്യാഭ്യാസവും സ്വഭാവ രൂപീകരണവും എന്ന വിഷയത്തെ ആസ്പദമാക്കി പുൽപള്ളി പഴശ്ശിരാജ കോളേജിലെ വിദ്യാർഥികൾ വെബിനാർ സംഘടിപ്പിച്ചു. കോളേജിലെ മാധ്യമപഠന വിഭാഗവും ശാലോം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത്‌ ആൻഡ് റിസർച്ചും (സിംഹാർ) സംയുക്തമായാണ് വെബിനാർ നടത്തിയത്. വെബിനാറിൽ മുൻ ഡയറക്ടർ ജനറൽ ഓഫ് പോലീസ് ഡോ. അലക്സാണ്ടർ ജേക്കബ് വിശിഷ്ടാതിഥിയായിരുന്നു.
മാധ്യമപഠനവിഭാഗം മേധാവി ഡോ. ജോബിൻ ജോയ് പരിപാടിയുടെ ആമുഖപ്രസംഗം നടത്തി. സിംഹാറിന്റെ പിആർ ഒ അജു മാത്യു ജോർജ് പരിപാടിയിൽ സ്വാഗതം ആശംസിച്ചു. പഴശ്ശിരാജ കോളേജ് പ്രിൻസിപ്പൽ ഡോ. അനിൽകുമാർ കെ അധ്യക്ഷത വഹിച്ച പരിപാടി ബത്തേരി മലങ്കര രൂപതാ ആധ്യക്ഷൻ റവ. ഡോ. ജോസഫ് മാർ തോമസ് ഉദ്ഘാടനം ചെയ്തു.
“ഒരു കുട്ടിയുടെ വിദ്യാഭ്യാസം ആരംഭിക്കുന്നത് ഗർഭാവസ്ഥയിൽ നിന്നുമാണ് ” – എന്നു ഡോ.അലക്സാണ്ടർ ജേക്കബ് പറഞ്ഞു. അദ്ദേഹവുമായി സംവദിക്കാൻ കഴിഞ്ഞതിനെ വലിയൊരു അവസരമായി കാണുന്നുവെന്ന് വിദ്യാർത്ഥികൾ അഭിപ്രായപ്പെട്ടു.
പരിപാടിക്ക് കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ. എം ആർ ദിലീപ് നന്ദി രേഖപ്പെടുത്തി.അവസാനവർഷ ബിരുദ വിദ്യാർത്ഥിനി സാന്ദ്ര സുനിൽ പരിപാടിയുടെ അവതാരകയായിരുന്നു. പരിപാടികൾക്ക് സിംഹാർ സീനിയർ ചാപ്ലൈൻ ജെയ്സൺ ജോയ്, ഓപ്പറേഷൻ ഹെഡ് സഞ്ജു ടി കുര്യൻ, മാധ്യമ വിഭാഗം അദ്ധ്യാപകരായ ജിബിൻ വർഗീസ്, ഷോബിൻ മാത്യു, ലിതിൻ മാത്യു, ക്രിസ്റ്റീന ജോസഫ് വിദ്യാർത്ഥികളായ അക്ഷയ് ധൻ ജോഷി, ഹരിശങ്കർ കെ പി എന്നിവർ നേതൃത്വം നൽകി.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *