കൽപ്പറ്റ: റാബിയ സൈഫിയയുടെ കൊലപാതകികളെ എത്രയും പെട്ടെന്ന് നിയമത്തിനു മുന്നില്‍ കൊണ്ടുവരണം; വനിതാ ലീഗ്


Ad

രാജ്യ തലസ്ഥാനത്ത് നീതിപീഠങ്ങളില്‍ നടക്കുന്ന അഴിമതിക്കെതിരെ പോരാടിയ റാബിയ സൈഫിയ എന്ന പോലീസ് ഉദ്യോഗസ്ഥയെ അതിക്രൂരമായി പീഡിപ്പിച്ച് കൊല ചെയ്തു കാട്ടില്‍ എറിഞ്ഞ കാടന്‍ ഭരണകൂടത്തിന്റെ നയങ്ങളില്‍ പ്രതിഷേധിച്ചുകൊണ്ട് സംസ്ഥാന വനിതാ ലീഗ് ഇന്ന് ആഹ്വാനം ചെയ്ത പ്രതിഷേധ സംഗമം കല്‍പ്പറ്റയില്‍

നിയോജക മണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട് റസാക്ക് കല്‍പ്പറ്റ ഉദ്ഘാടനം ചെയ്തു. റയ്ഹാനത്ത് സ്വാഗതം പറഞ്ഞു. ഷെരീഫ ടീച്ചര്‍ അധ്യക്ഷത വഹിച്ചു. ആശംസകള്‍ നേര്‍ന്നു കൊണ്ട് മുന്‍സിപ്പല്‍ മുസ്ലിം ലീഗ് പ്രസിഡണ്ട് എ പി ഹമീദ്, ജനറല്‍ സെക്രട്ടറി അലവി വടക്കേതില്‍ ,റഊഫ് വിടീ കൗണ്‍സിലര്‍മാരായ
സാജിത, ശ്രീജ, സരോജിനി എന്നിവര്‍ പ്രസംഗിച്ചു. കുറ്റവാളികളെ
എത്രയും പെട്ടെന്ന് നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *