വാക്‌സിന്‍ സ്വീകരിക്കാന്‍ മടിക്കരുത്; ഡി.എം.ഒ


Ad
 
കൽപ്പറ്റ: കോവിഡ് പ്രതിരോധ വാക്‌സിന്‍ സ്വീകരിക്കാത്തവരിലാണ് രോഗം ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിക്കുതെന്ന് പഠനങ്ങളില്‍ കണ്ടെത്തിയ സാഹചര്യത്തില്‍ കോവിഡ് പ്രതിരോധ വാക്‌സിന്‍ സ്വീകരിക്കാന്‍ എല്ലാവരും തയ്യാറാകണമെന്ന് ഡി.എം.ഒ ഡോ.രേണുക അഭ്യര്‍ത്ഥിച്ചു. രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചവരില്‍ രോഗവ്യാപനത്തിന്റെ തോതും കാഠിന്യവും വളരെ കുറഞ്ഞ രീതിയിലാണ് കാണുന്നത്. അത്തരക്കാരില്‍ മരണവും വിരളമാണ്. വാക്‌സിന്‍ സ്വീകരിക്കുന്നത് വഴി ഹാനികരമായ ദൂഷ്യഫലങ്ങള്‍ സൃഷ്ടിക്കുന്നതായി കണ്ടെത്തിയിട്ടുമില്ല. അതിനാല്‍ കുത്തിവെപ്പിനെ കുറിച്ചുളള തെറ്റായ പ്രചരണങ്ങള്‍ തള്ളികളയണമെന്നും ഇതുവരെ വാക്‌സിന്‍ എടുക്കാത്തവര്‍ എത്രയും വേഗം വാക്‌സിന്‍ എടുക്കണമെന്നും ഡി.എം.ഒ അഭ്യര്‍ത്ഥിച്ചു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *