സർ, മാഡം വിളി ഒഴിവാക്കി പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്തും


Ad
പടിഞ്ഞാറത്തറ: സർ, മാഡം വിളികൾ ഒഴിവാക്കി പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്തും. ഇന്ന് ചേർന്ന ഭരണ സമിതി യോഗത്തിൽ ആണ് ഐക്യകണ്ഠേനയുള്ള തീരുമാനമുണ്ടായത്. അവകാശങ്ങൾക്കായി വരുന്ന ജനങ്ങൾ ഇനി മുതൽ ജീവനക്കാരെ സർ/മാഡം എന്ന് വിളിക്കേണ്ടതില്ല. പഞ്ചായത്തുമായി ജനങ്ങൾ നടത്തുന്ന കത്തിടപാടുകളിൽ സർ, മാഡം എന്നീ വിളികൾ ഒഴിവാക്കുകയും കത്തിൽ അപേക്ഷിക്കുന്നു, അഭ്യർത്ഥിക്കുന്നു എന്നീ വാക്കുകൾക്ക് പകരം അവകാശപ്പെടുന്നു, താൽപര്യപ്പെടുന്നു എന്നീ വാക്കുകൾ ഉപയോഗിക്കാമെന്നും പഞ്ചായത്ത് ഭരണസമിതി തീരുമാനമെടുത്തു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *