കാട്ടുപന്നിയെ കൊല്ലാൻ അനുമതി നേടി ഭിന്നശേഷിക്കാരൻ കമൽ ജോസഫ്; സംസ്ഥാനത്ത് ആദ്യയാൾ


Ad
കൽപ്പറ്റ: സംസ്ഥാനത്ത് ആദ്യമായി ഒരു ഭിന്നശേഷിക്കാരന് കാട്ടുപന്നിയെ കൊല്ലാൻ ഹൈക്കോടതിയുടെ അനുമതി. 
വയനാട് ജില്ലയിലെ പടിഞ്ഞാറത്തറ പഞ്ചായത്തിൽ താമസിക്കുന്ന കമൽ ജോസഫിന് കാട്ടുപന്നിയെ കൊല്ലാനുള്ള അനുമതി ലഭിച്ചു. 
കൃഷിയിടത്തിലിറങ്ങുന്ന കാട്ടുപന്നിയെ കൊല്ലാനുള്ള അനുമതിക്കായി വി.ഫാം കർഷക സംഘടനയുടെ നേതൃത്വത്തിൽ 13 കർഷകർ ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്തിരുന്നു. 
കേസ് ഫയൽ ചെയ്ത 13 കർഷകരുടെയും കൃഷിയിടത്തിലിറങ്ങുന്ന കാട്ടുപന്നിയെ ഏതുവിധേനയും കൊല്ലാൻ ചീഫ് വൈൽഡ് ലൈഫ് വാർഡൻ അനുമതി നൽകണമെന്ന് കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു.
ഹൈക്കോടതിയെ സമീപിച്ച 13 കർഷകരിൽ ഒരാളാണ് വയനാട് ജില്ലയിലെ പടിഞ്ഞാറത്തറ പഞ്ചായത്തിൽ താമസിക്കുന്ന തുരുത്തിയിൽ കമൽ ജോസഫ് . കാട്ടുപന്നിയെ കൊല്ലാനുള്ള ഉത്തരവ് കോടതിയിൽ നിന്നും വാങ്ങിയ ആദ്യ വയനാട്ടുകാരനും കമൽ ജോസഫാണ്. ഹരജിക്കാർക്ക് വേണ്ടി അഡ്വ: സുമിൻ . എസ്. നെടുങ്ങാടൻ, അഡ്വ: പ്രേം നവാസ് എന്നിവർ ഹാജരായി.
കമലിൻ്റെ വീടിന് സമീപത്ത് 
വന്യമൃഗ ശല്യം രൂക്ഷമാണ്. നട്ടുപിടിപ്പിച്ച കാർഷിക വിളകൾ എന്നും പന്നി നശിപ്പിക്കുന്നതിനാൽ കണ്ണീരോടെ കൃഷിയിടത്തിൽ നിന്നും കയറി വരുന്ന പിതാവിൻ്റെ സങ്കടം കണ്ടാണ് ഇതുപോലുള്ള എല്ലാ കർഷകർക്കും വേണ്ടി നിയമ പോരാട്ടം നടത്തിയതെന്ന് കമൽ പറഞ്ഞു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *