ബത്തേരി അര്‍ബന്‍ ബാങ്കിൽകോടികളുടെ കോഴ; അന്വേഷണ റിപ്പോർട്ട് പുറത്ത്.
ബത്തേരി അര്‍ബന്‍ ബാങ്കിൽകോടികളുടെ കോഴ; അന്വേഷണ റിപ്പോർട്ട് പുറത്ത്.
ബത്തേരി: ബത്തേരി അർബൻ ബാങ്കിൽ ഒഴിവുകളിലേക്ക് നടന്ന നിയമനത്തിന് ലക്ഷങ്ങൾ കോഴ വാങ്ങിയെന്ന അന്വേഷണ റിപ്പോർട്ട് പുറത്തായി. ബത്തേരി അര്‍ബന്‍ ബാങ്കില്‍ ആറ് ഒഴിവുകളിലേക്ക് മാത്രം നിയമന സാധ്യതയുണ്ടായിരിക്കെ, തൊഴില്‍ നല്‍കാമെന്നു പറഞ്ഞ് 20ഓളം പേരില്‍നിന്നു പണം വാങ്ങിയതായി പാർട്ടി അന്വേഷണ സമിതിയുടെ കണ്ടെത്തി. ബാങ്കില്‍ 2021ല്‍ നടന്ന നിയമനങ്ങളുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങള്‍ അന്വേഷിക്കുന്നതിന് പാര്‍ട്ടി ജില്ല നേതൃത്വം നിയോഗിച്ച മൂന്നംഗ സമിതിയൂടെയാണ് കണ്ടെത്തല്‍. ബത്തേരിയില്‍ കോൺഗ്രസിനുണ്ടായ തകര്‍ച്ചക്ക് കാരണം പാര്‍ട്ടി നിയന്ത്രണത്തിലുള്ള സഹകരണ ബാങ്കുകളിലെ നിയമനങ്ങളെ ചൊല്ലിയുള്ള അഴിമതി ആരോപണങ്ങളാണെന്നും കമീഷന്‍ സംസ്ഥാന, ജില്ല കോണ്‍ഗ്രസ് കമ്മിറ്റികള്‍ക്കു സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
നിയമനത്തിന് കോഴ വാങ്ങിയെന്ന ആരോപണത്തെ തുടർന്നാണ് പാർട്ടി മൂന്നംഗ അന്വേഷണ സമിതിയെ നിയോഗിച്ചത്. ഡി.സി.സി ജനറല്‍ സെക്രട്ടറിയും മീനങ്ങാടി പഞ്ചായത്ത് പ്രസിഡൻറുമായ കെ.ഇ. വിനയന്‍ ചെയര്‍മാനും ഡി.സി.സി. ജനറല്‍ സെക്രട്ടറി ഡി.പി. രാജശേഖരന്‍ കണ്‍വീനറും ഡി.സി.സി ജനറല്‍ സെക്രട്ടറി ബിനു തോമസ് അംഗവുമായ സമിതിയാണ് ആരോപണങ്ങൾ അന്വേഷിച്ചത്. സമിതി ആഗസ്റ്റ് അഞ്ചിനു സമര്‍പ്പിച്ച റിപ്പോര്‍ട്ടിെൻറ പകര്‍പ്പ് കഴിഞ്ഞദിവസമാണ് പുറത്തുവന്നത്. സമിതി പരാതികൾ സ്വീകരിക്കുന്നതിെൻറ ഭാഗമായി ജൂലൈ 29, 30 തീയതികളില്‍ ബത്തേരി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ഓഫിസില്‍ നടത്തിയ സിറ്റിങ്ങില്‍ 22 പരാതികളാണ് ലഭിച്ചത്. പരാതികളുടെ സംക്ഷിപ്ത ഉള്ളടക്കം സഹിതമാണ് സമിതി പാര്‍ട്ടി സംസ്ഥാന, ജില്ല നേതൃത്വത്തിനു റിപ്പോര്‍ട്ട് നല്‍കിയത്. പണം നല്‍കിയിട്ടും നിയമനം ലഭിക്കാത്തവരും പണം തിരികെ കിട്ടാത്തവരും പരാതിക്കാരുടെ നിരയിലുണ്ട്.





Leave a Reply