April 26, 2024

സൈലന്റ് വാലി ദേശീയ ഉദ്യാനം; സംരക്ഷിത മേഖലയിൽ തന്നെയെന്ന് തീരുമാനമായി

0
Img 20210920 Wa0023.jpg
റിപ്പോർട്ട് : സി.ഡി.സുനീഷ്
പാലക്കാട്: കേരളത്തിൻ്റെ നിശ്ശബ്ദ താഴ്‌വര എന്നറിയപ്പെട്ടു സൈലന്റ് വാലി ദേശീയോദ്യാനം , സംരക്ഷിത മേഖലയിൽ അന്തിമതീരുമാനമായി
ഉത്തരവിറങ്ങി.
 2020 ഒക്ടോബർ 27ന് പുറത്തിറക്കിയ കരട് വിജ്ഞാപനമാണ് വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ വിദഗ്ധസമിതി അതേപടി അംഗീകാരമായത്.
148 ചതുരശ്ര കിലോമീറ്റർ പരിസ്ഥിതി ലോല മേഖലായി വിജ്ഞാപനം ചെയ്യും. ഉദ്യാനത്തിന് ചുറ്റും പൂജ്യം മുതൽ 9.8 കിലോ മീറ്റർ ദൂരം വരെ പരിസ്ഥിതി ലോല മേഖല വ്യാപിച്ച് കിടക്കുന്നു. ജനവാസമേഖലയും, കൃഷി ഭൂമിയും പരിസ്ഥിതി ലോല മേഖലയിൽ ഉൾപ്പെടും എന്ന് തുടങ്ങിയ ആശങ്കകൾ പരിഹരിച്ചുവെന്ന് കേരളം വിദഗ്ധ സമിതിയെ അറിയിച്ചു.
കേരളത്തിൽ പാലക്കാട് ജില്ലയിലായി പശ്ചിമഘട്ടത്തിൽ സ്ഥിതി ചെയ്യുന്ന ദേശീയോദ്യാനമാണ്‌ സൈലന്റ്‌വാലി ദേശീയോദ്യാനം. പ്രാദേശികമായി ഇവിടുത്തെ വനങ്ങളെ സൈരന്ധ്രി വനം എന്നു വിളിക്കുന്നു. സാധാരണ വനങ്ങളിൽ ചീവീടുകൾ സൃഷ്ടിക്കുന്ന ശബ്ദ അന്തരീക്ഷം ഇവിടെ ഇല്ലാത്തതു കൊണ്ടാണ്‌ ഇവിടം സൈലന്റ്‌വാലി (നിശ്ശബ്ദതാഴ്‌വര) എന്നറിയപ്പെടുന്നത്‌ എന്ന വാദമാണ് പ്രമുഖമെങ്കിലും, സൈരന്ധ്രിവനം എന്ന പേരിനെ ആംഗലേയ വത്ക്കരിച്ചതിന്റെ ഫലമായാണ് സൈലന്റ്‌വാലി ഉണ്ടായതെന്നാണ് ചിലർ അഭിപ്രായപ്പെടുന്നത്. വളരെ പഴക്കമുള്ള വനങ്ങളായതിനാൽ തിരിച്ചറിയപ്പെട്ട ആയിരക്കണക്കിനു ജൈവജാലങ്ങൾക്കൊപ്പം തിരിച്ചറിയപ്പെടാത്തവയും ഇവിടെ ഉണ്ടാകാം എന്നാണ് പരിസ്ഥിതി ശാസ്ത്രജ്ഞരുടെ കണക്കുകൂട്ടൽ. മനുഷ്യരുടെ പ്രവർത്തനങ്ങൾ ദുഷ്കരമായി പരിസ്ഥിതിയെ ബാധിക്കുന്ന കാലത്ത് പരിസ്ഥിതി ലോല മേഖലായി സൈലന്റ് വാലിയുടെ ഒരു ഭാഗം മാറ്റുന്നത് ആവസ്ഥവ്യവസ്ഥക്ക് അനുകൂലമായ അവസ്ഥയുണ്ടാക്കുന്നു.
കേരളത്തിൻ്റെ പരിസ്ഥിതി സംരംക്ഷണ പ്രവർത്തനങ്ങൾക്ക് നന്ദി കുറിച്ചത് സൈലൻ്റ് വാലി സമരത്തോടെയായിരുന്നു എന്നത് സൈലൻ്റ് വാലിയെ അന്തർദേശീയ ശ്രദ്ധയാകർഷിച്ച ഘടകമാക്കിയിരുന്നു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *