ശ്രീനാരായണ ഗുരുദേവന്റെ 94-ാമത് മഹാസമാധി ദിനം ആചരിച്ചു


Ad
കല്‍പ്പറ്റ: ശ്രീനാരായണ ഗുരുദേവന്റെ 94-ാമത് മഹാസമാധി ദിനം കല്‍പ്പറ്റ യൂണിയന്‍ പരിധിയിലുള്ള കല്ലുപാടി, കരണി, മീനങ്ങാടി, പടിഞ്ഞാറത്തറ, വൈത്തിരി, മേപ്പാടി, വടുവഞ്ചാല്‍, കോട്ടത്തറ, ചീക്കല്ലൂര്‍, നെല്ലാറച്ചാല്‍, തരിയോട്, കാപ്പിക്കളം എന്നീ ശാഖായോഗങ്ങളുടെ ആഭിമുഖ്യത്തില്‍ സമൂഹ പ്രാര്‍ത്ഥനകളോടെയും, ഉപവാസ യജ്ഞങ്ങളോടെയും വനിതാസംഘം യൂത്ത് മൂവ്‌മെന്റ്, സൈബര്‍ സേന എന്നിവയുടെ ആഭിമുഖ്യത്തില്‍ നടത്തപ്പെട്ടു. വിവിധ യോഗങ്ങളില്‍ യോഗം ഡയറക്ടര്‍ ബോര്‍ഡ് അംഗം സാജന്‍ പൊരുന്നിക്കല്‍, കല്‍പ്പറ്റ യൂണിയന്‍ പ്രസിഡന്റ് കെ.ആര്‍.കൃഷ്ണന്‍, യൂണിയന്‍ സെക്രട്ടറി എം.മോഹനന്‍, പി.ആര്‍.കൃഷ്ണദാസ്, എന്‍.മണിയപ്പന്‍, പ്രകാശന്‍ കല്ലുപാടി, ജയന്‍ നിരവത്ത്, രവി കാഞ്ഞിരംകുന്നേല്‍, പി.കെ.മുരളി, പി.എന്‍.പത്മിനി ടീച്ചര്‍, ഓമന മണിയപ്പന്‍, രജനി കൃഷ്ണദാസ്, സീമോന്‍ വൈത്തിരി, രഘു കോലിഞ്ചിയില്‍, സുരേഷ്‌കുമാര്‍ ചീക്കല്ലൂര്‍ എന്നിവര്‍ സംബന്ധിച്ചു സംസാരിച്ചു. ശ്രീനാരായണ ഗുരുദേവ ദര്‍ശനങ്ങള്‍ കാലഘട്ടത്തിന്റെ അനിവാര്യത എന്ന വിഷയത്തെ ആസ്പദമാക്കി ഉള്ള പ്രഭാഷണ പരമ്പരയും നടത്തപ്പെട്ടു. പരിപാടികള്‍ക്ക് ശേഷം കഞ്ഞി വിതരണവും നടത്തപ്പെട്ടു
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *