April 20, 2024

പുഴക്ക് കുറുകെ കയർ കെട്ടി മദ്യ കടത്ത്; പുഴയരികിൽ വിൽപ്പനക്കായി സൂക്ഷിച്ച 15 ലിറ്റർ കർണ്ണാടക മദ്യം എക്സെെസ് സംഘം പിടികൂടി

0
മാനന്തവാടി: കർണ്ണാടകയിൽ നിന്നും ബാവലി മീൻ കൊല്ലി, ചേകാടി ഭാഗങ്ങളിലൂടെ പുഴ കടത്തി വ്യാപകമായ രീതിയിൽ കർണ്ണാടക മദ്യം ജില്ലയിലേക്ക് കടത്തി കൊണ്ടുവരുന്നതായി എക്സൈസ് ഇന്റെലിജൻസിന് ലഭിച്ച രഹസ്യവിവരം പ്രകാരം കർണ്ണാക അതിർത്തി പ്രദേശമായ ബാവലി മീൻ കൊല്ലി , ചേകാടി ഭാഗങ്ങളിൽ ഡ്രൈ ഡേ യുടെ ഭാഗമായി മീനങ്ങാടി എക്സൈസ് സ്പെഷ്യൽ സക്വാഡും, മാനന്തവാടി റെയിഞ്ച് പാർട്ടി, എക്സൈസ് ഇന്റലിജൻസ് ഉദ്യോഗസ്ഥർ എന്നിവർ നടത്തിയ സംയുക്ത പരിശോധനയിൽ പുഴയരികിൽ വിൽപ്പനക്കായി സൂക്ഷിച്ച 15 ലിറ്റർ കർണ്ണാടക മദ്യം പിടികൂടി. ബാവലി പുഴയിൽ വെള്ളം കൂടുതലായതിനാൽ പുഴക്ക് കുറുകെ നൂൽ കമ്പിയും , പ്ലാസ്റ്റിക്ക് കയറും , ചാക്കും കെട്ടി ആവശ്യക്കാർക്ക് മദ്യം അക്കരെ എത്തിച്ച് നൽകുന്ന രീതിയിലാണ് മദ്യവിൽപ്പന നടത്തിയിരുന്നത്. 
ദൂരെ നിന്നും എക്സൈസ് സംഘത്തെ കണ്ട വിൽപ്പനക്കാർ പുഴ നീന്തിക്കടന്ന് രക്ഷപ്പെട്ടു. പ്രതികളെ കുറിച്ച് കൂടുതൽ അന്വേഷണം നടത്തിവരികയാണ്. മദ്യം കടത്താൻ പുഴക്ക് കുറുകെ കെട്ടിയിരുന്ന കമ്പിയും , പ്ലാസ്റ്റിക്ക് കയറുകളും മറ്റും എക്സൈസ് സംഘം നശിപ്പിച്ചു . 
ബാവലി ചെക്ക് പോസ്റ്റിലെ പരിശോധന ഒഴിവാക്കുന്നതിനായാണ് പുഴയ്ക്ക് കുറുകെ കയർ കെട്ടിയുള്ള സംവിധാനം മദ്യകടത്തുകാർ ഉപയോഗിക്കുന്നത്.
  വയനാട് എക്സൈസ് സ്പെഷ്യൽ സക്വാഡ് സി.ഐ സജിത്ത്, മാനന്തവാടി റെയിഞ്ച് ഇൻസ്പെക്ടർ പി.ജി രാധാകൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *