July 14, 2026

പേവിഷബാധയേറ്റ് യുവാവ് മരിച്ചു

0
IMG-20210922-WA0010.jpg
By ന്യൂസ് വയനാട് ബ്യൂറോ

സുൽത്താൻ ബത്തേരി: മുത്തങ്ങ മൻമഥൻ മൂല കുറുമ കോളനിയിലെ യുവാവ് പേവിഷബാധയേറ്റ് മരിച്ചു. കരുണൻ -രാധ ദമ്പതികളുടെ മകൻ കിരൺകുമാർ (30) ആണ് ഇന്നലെ ഉച്ചയോടെ മരിച്ചത്. ആഴ്ചകൾക്ക് മുൻപ് നായ മാന്തിയിരുന്നെങ്കിലും അത് കാര്യമാക്കിയിരുന്നില്ല.കഴിഞ്ഞ തിങ്കളാഴ്ച ഫുട്ബോൾ കഴിഞ്ഞ് എത്തിയപ്പോഴാണ് അസ്വസ്ഥത തുടങ്ങിയത്.വെള്ളം കാണുമ്പോൾ ശ്വാസം മുട്ട് അനുഭവപ്പെട്ടായിരുന്നു തുടക്കം.തുടർന്ന് നൂൽപ്പുഴ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലും ബത്തേരി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ആശുപത്രിയിൽ എത്തിച്ചപ്പോൾ ഡോക്ടർ ചോദിച്ചപ്പോഴാണ് ആഴ്ചകൾക്ക് മുൻപ് കാൽമുട്ടിന് മുകളിൽ നായ മാന്തിയ കാര്യം കിരൺ പറയുന്നത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. ഇലക്ട്രീഷനായിരുന്നു കിരൺ. സംസ്കാരം ഇന്ന് നടക്കും. 
സഹോദരൻ: രഞ്ജിത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *