‘ആഹാരം ,ആരോഗ്യം’, ‘ആഹാരം ഔഷധം’ അടുപ്പ് പൂട്ടി ഒരു ഭക്ഷ്യക്രമ കൂട്ടായ്മ


Ad
റിപ്പോർട്ട് : സി.ഡി.സുനീഷ്
കോഴിക്കോട്. :
,, നിൻ്റെ ആഹാരമല്ലാതെ ഉത്തമമായ മറ്റൊരൗഷധവും നിനക്കില്ല ,,
ആഹരിക്കുന്നത് വായിലൂടെ മാത്രമല്ല നല്ലൊരു ഗീതകം അതിലലിഞ്ഞ് ചേരുമ്പോൾ നാം സംഗീതം ആഹരിക്കുകയാണ് ,,
,, ഹിപ്പോക്രാറ്റസ്,,
ആഹാരം തന്നെ ഔഷധമാണെന്ന് വിവിധ ഭക്ഷ്യ രുചികളിൽ നാം രമിക്കുമ്പോൾ അറിയില്ല. ഏതാണ് പാഴെന്നും വിപത്തെന്നും അറിയാതെ നമ്മൾ അനാവശ്യ ഭക്ഷണം കഴിച്ച് രോഗികളാകുന്നു. ഈ സാഹചര്യത്തിലാണ് ആഹാരം തന്നെ ഔഷധമായി പുതിയൊരു ഭക്ഷ്യ ക്രമം ശീലിക്കാൻ ഒരു ക്യാമ്പ് ഒരുങ്ങുന്നത്.
പഴവർഗ്ഗങ്ങളടക്കമുള്ള ശുദ്ധ ഭക്ഷണം ആയിരിക്കും ഈ കാമ്പിൽ
നാം ആഹരിക്കുക. 
,, ശാന്തി നികേതൻ,, ഷാജു ഭായ് സംഘടിപ്പിക്കുന്ന ഈ ക്യാമ്പ് സെപ്റ്റംബർ 24 മുതൽ ഒക്ടോബർ 3 വരെയാണ് നടക്കുക.
പഴവർഗ്ഗങ്ങൾ, പച്ചക്കറികൾ, പച്ച വെള്ളം
മാത്രം കഴിച്ചാണീ ഈ ദശദിന ക്യാമ്പ് നടക്കുന്നത്.
നിങ്ങളുടെ ജോലിയോ
താമസമോ ഒന്നും മാറ്റാതെ ഈ ക്യാമ്പിൽ പങ്കെടുക്കാം.
അടുപ്പ് മാത്രം ഉപേക്ഷിക്കാം
ഈ കൊച്ചു കേരളത്തിൽ ഭക്ഷണമില്ലാതെ ,, മാൽ ന്യൂട്രീഷൻ,, കൊണ്ട് മരിക്കുന്നവരുടെ എത്രയധികം മടങ്ങാണ് അമിത ഭക്ഷണ രീതിയാൽ രോഗികളായി മരിച്ചൊടുങ്ങുന്നത്. 
പുതിയ ഭക്ഷ്യ ശീലം വളർത്തിയെടുക്കാൻ ഇച്ഛിക്കുന്നവർക്ക് ഈ
അടുപ്പ് പൂട്ടിയുള്ള ക്യാമ്പിൽ പങ്കെടുക്കാം .
കൂടുതൽ വിവരങ്ങൾ 
ഷാജു ഭായ്
ശാന്തിനികേതൻ
0495 299065882
9495065892
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *