April 19, 2024

പ്ലസ് ടു പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ ടാലെന്റ് പബ്ലിക് സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളെ അനുമോദിച്ചു

0
Img 20210922 Wa0020.jpg
ടാലെന്റ് പബ്ലിക് സ്കൂളിലെ പൂർവ വിദ്യാർത്ഥികളെ ആദരിച്ചത് അവിസ്മരണീയ അനുഭവമായി.ഈ കഴിഞ്ഞ പ്ലസ് ടു പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ ടാലെന്റ്റ് പബ്ലിക് സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളെ മാനേജ്‍മെന്റും സ്റ്റാഫ് കൗൺസിലും സംയുക്തമായി ആദരിച്ചു.

മറ്റുളളവരുടെ മീതെ പറക്കാന്‍ തീരുമാനിച്ചുറച്ചവർക്ക് മാത്രമേ ഉന്നത വിജയങ്ങളെ കയ്യെത്തിപ്പിടിക്കാനാവൂ എന്നും, സാമൂഹിക പ്രതിബദ്ധതയും തിരിച്ചറിവുമാണ് യഥാർത്ഥ വിദ്യാഭ്യാസം കൊണ്ട് നമ്മുടെ ഉളളിലുണ്ടാവേണ്ടതെന്നും ചടങ്ങിൽ അധ്യക്ഷത വഹിച്ച നുസ്രത്തുൽ അനാം ട്രസ്റ്റ് ചെയർമാൻ അനസ് അബ്ദുൽ ഖാദർ അഭിപ്രായപ്പെട്ടു.
ലക്ഷ്യബോധം, സമയനിഷ്ഠ, ക്രമീകരണം, അത്മാർത്ഥത, ഉത്സാഹം, മത്സരബുദ്ധി, വിനയം, പ്രചോദനം, സർവ്വോപരി ദൈവത്തിലുളള ആശ്രയത്വം എന്നിവ തുടർന്നും നിങ്ങളിൽ ഓരോരുത്തരിലും ഉണ്ടാവണെന്നും നിങ്ങൾക്കും, നിങ്ങളുടെ കുടുംബത്തിനും നാട്ടിനും രാജ്യത്തിനും നമ്മുടെ ലോകത്തിനും പ്രയോജനമുളളവരായിതീർണമെന്നും ചടങ്ങിൽ സംസാരിച്ചവർ ഉണർത്തി. സ്‌കൂളിന് അഭിമാനാർഹമായ നേട്ടം കൈവരിച്ച ഹവ്വാ യാസിർ.കെ, ഫസ്‌ന ഷെറിൻ.ടി.ടി, ജസീൽ അഹമ്മദ് .സി.ടി, ഹന .കെ.കെ, ഹൈഫ വിശാരത്തൊടി എന്നിവരെയാണ് മൊമെന്റോ നൽകി ആദരിച്ചത് .
നുസ്രത്തുൽ അനാം ട്രസ്റ്റ് വൈസ് ചെയർമാൻ അബ്ദുൽ റസാഖ് തങ്കയത്തിൽ, ജമാഅത്തെ ഇസ്ലാമി പ്രാദേശിക അമീർ ഗഫൂർ തങ്ങൾ തുടങ്ങിയവർ ആശംസകളർപ്പിച്ചു. മാനേജർ ജൗഹറലി സ്വാഗത്വും സ്റ്റാഫ് കൗൺസിൽ പ്രതിനിധി ഹലീമ ടീച്ചർ നന്ദിയും പറഞ്ഞു .
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *