അർബൻ ബാങ്ക് നിയമന വിവാദം: കോൺഗ്രസിൽ ആഭ്യന്തര കലഹം


Ad
സുൽത്താൻ ബത്തേരി: അർബൻ ബാങ്ക് നിയമന വിഷയത്തിൽ അഴിമതി കാണിക്കാൻ നിർബന്ധിച്ചതും അത് അനുസരിക്കാത്ത ഭരണ സമിതിക്കെതിരെ മാധ്യമങ്ങളിലും മറ്റും ഹീനമായ തരത്തിൽ പ്രചരണം നടത്തിയും സ്വന്തക്കാരായ ചില ഡി.സി.സി ഭാരവാഹികളെ അന്വേഷണ കമ്മീഷനായി നിയമിച്ചു കൊണ്ടും തികച്ചും സത്യവിരുദ്ധമായ റിപ്പോർട്ട് സമർപ്പിച്ച് സ്വയം വെള്ള പൂശാൻ ശ്രമിച്ചത് മുൻ ഡി.സി.സി പ്രസിഡന്റ് കൂടിയായ ഐ സി ബാലകൃഷ്ണൻ എം.എൽ.എ ആണെന്ന് കെ.പി.സി.സി എക്സിക്യൂട്ടീവ് അംഗം പി.വി ബാലചന്ദൻ. നേതൃത്വത്തിന് അയച്ച കത്തിലാണ് രൂക്ഷ വിമർശനം ഉന്നയിച്ചത്. സത്യാവസ്ഥ രമേശ് ചെന്നിത്തലയേയും കെ.പി.സി.സി പ്രസിഡന്റിനേയും അറിയിച്ചിരുന്നതാണ്.
അതേസമയം ഈ ആരോപണം അടിസ്ഥാനരഹിതവും തൻറെ സത്യസന്ധതയെ ചോദ്യം ചെയ്യുന്ന ഇന്ന് സാമ്പത്തിക ആരോപണവും ആണ് ആണ് ഉന്നയിച്ചിട്ടുള്ളത് എന്ന് ഐ സി ബാലകൃഷ്ണൻ എം എൽ എ പ്രതികരിച്ചു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *