ജില്ലാ സൈക്കിൾ ചാമ്പ്യൻഷിപ്പിൽ കുട്ടികളുടെ സജീവ പങ്കാളിത്തം


Ad
കൽപ്പറ്റ:പുറത്തുള്ള എല്ലാ കായിക വിനോദങ്ങളും കോവിഡാഘത്തിൽ അടച്ചു പൂട്ടി, കായിക മേളകൾ നിശ്ചലമായ ഘട്ടത്തിൽ കോവിഡ് മാനദണ്ഡങ്ങൾ പൂർണ്ണമായും പാലിച്ച് നടന്ന സൈക്കിൾ ചാമ്പ്യൻ ഷിപ്പിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും 85 ഓളം കുട്ടികളുടെ പങ്കാളിത്തമുണ്ടായി.

ജില്ലാ സൈക്ലിങ്ങ് അസോസിയേഷൻ ആഭിമുഖ്യത്തിൽ സൈക്കിൾ ചാമ്പ്യൻ ഷിപ്പ്
പെരുന്തട്ടയിലെ മലനിരകളുടെ അനുപമ സൗരഭ്യം ഇഴ ചേർന്ന ട്രാക്കിൽ നടന്നു.
രാവിലെ നടന്ന ഉദ്ഘാടന ചടങ്ങിൽ ജില്ലാ സൈക്ലിങ് അസോസിയേഷൻ സെക്രട്ടറി സുബൈർ ഇളകുളം സ്വാഗതം പറഞ്ഞു. സ്പോർട്ട്സ് കൗൺസിൽ പ്രസിണ്ടൻറ് എം. മധു അദ്ധ്യക്ഷത വഹിച്ചു. ജില്ലാ വികസന കമ്മീഷ്ണർ ജി.പ്രിയങ്ക ഐ. എ .എസ് ഉദ്ഘാടനം ചെയ്ത യോഗത്തിൽ മുൻസിപ്പൽ ചെയർമാൻ കേയം തൊടി മുജീബ് മുഖ്യാതിഥിയായി. സ്പോർട്ട്സ് കൗൺസിൽ വൈസ് പ്രസിണ്ടൻറ് സലീംകടവൻ, സൈക്ലിളിംഗ് അസോസിയേഷൻ പ്രസിഡൻ്റ് അബ്ദുൾ സത്താർ .എൻ എച്ച് , വാർഡ് മെമ്പർ സുഭാഷ്, പെരുന്തട്ട ജി.യു. പി സ്കൂൾ ഹെഡ്മാസ്റ്റർ ദിവാകരൻ മാസ്റ്റർ ,ജൂഡോ അസോസിയേഷൻ ചെയർമാൻ ഗിരീഷ് പെരുന്തട്ട, സൈക്കിളിംഗ് അസോസിയേഷൻ ട്രഷറർ 
ഷിംജിത്ത് ദാമു, അത്ലറ്റിക് അസോസിയേഷൻ സെക്രടറി ലൂക്കാ ഫ്രാൻസീസ്, സൈക്കിളിംഗ് അസോസിയേഷൻ ജോയൻ്റ് സെക്രട്ടറി സോളമൻ എൽ. എ ,മിഥുൻ വർഗ്ഗീസ് എന്നിവർ ആശംസ നേർന്നു. 
 സൈക്കിളിംഗ് അസോസിയേഷൻ ജോയൻ്റ് സെക്രട്ടറി സാജിദ് എൻ. സി നന്ദിയും പറഞ്ഞു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *