June 24, 2026

വയനാട് ജില്ലയില്‍ 457 പേര്‍ക്ക് കൂടി കോവിഡ് ; 9 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 454 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ, ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 19.90

0
IMG-20210801-WA0043.jpg
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: വയനാട് ജില്ലയില്‍ ഇന്ന് (29.09.21) 457 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍.രേണുക അറിയിച്ചു. 458 പേര്‍ രോഗമുക്തി നേടി. 9 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 454 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 19.90 ആണ്.
ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 116364 ആയി. 110485 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 4963 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 4012 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.
*രോഗം സ്ഥിരീകരിച്ചവര്‍*
നെന്‍മേനി 55, ബത്തേരി 46, പൂതാടി 37, മാനന്തവാടി 35, നൂല്‍പ്പുഴ 33, കല്‍പ്പറ്റ 28, മുട്ടില്‍ 23, പൊഴുതന 21, വെള്ളമുണ്ട 19, എടവക 17, അമ്പലവയല്‍, മീനങ്ങാടി, തവിഞ്ഞാല്‍ 16 വീതം, വൈത്തിരി 14, തൊണ്ടര്‍നാട് 13, പനമരം 12, മുള്ളന്‍കൊല്ലി 10, കോട്ടത്തറ 9, കണിയാമ്പറ്റ, മേപ്പാടി 8 വീതം, പുല്‍പ്പള്ളി 7, തിരുനെല്ലി 5, പടിഞ്ഞാറത്തറ 4, വെങ്ങപ്പള്ളി 2 ആളുകള്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. കൂടാതെ ഇതര സംസ്ഥാനത്തുനിന്നും വന്ന 2 തമിഴ്‌നാട് സ്വദേശികള്‍ക്കും കര്‍ണ്ണാടകയില്‍ നിന്നും വന്ന തൊണ്ടര്‍നാട് സ്വദേശിക്കും രോഗബാധ സ്ഥിരീകരിച്ചു.
*458 പേര്‍ക്ക് രോഗമുക്തി*
ആശുപത്രിയില്‍ ചികിത്സയിലായിരുന്ന 20 പേരും വീടുകളില്‍ നിരീക്ഷണ ത്തിലായിരുന്ന 438 പേരുമാണ് രോഗമുക്തരായത്.
*823 പേര്‍ പുതുതായി നിരീക്ഷണത്തില്‍*
കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (29.09.21) പുതുതായി നിരീക്ഷണത്തിലായത് 823 പേരാണ്. 501 പേര്‍ നിരീക്ഷണകാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 14630 പേര്‍. ഇന്ന് പുതുതായി 28 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലായി. ജില്ലയില്‍ നിന്ന് 2622 സാമ്പിളുകളാണ് ഇന്ന് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ 781040 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതില്‍ 779095 എണ്ണത്തിന്റെ ഫലം ലഭിച്ചു. 662731 പേര്‍ നെഗറ്റീവും 116364 പേര്‍ പോസിറ്റീവുമാണ്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *