April 19, 2026

ജില്ലാ സ്കൂൾ തല സെവൻസ് ഫുട്ബോളിന് തുടക്കം

0
IMG-20190101-WA0168
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ :
 ജില്ലാ സ്കൂൾ തല സെവൻസ് ഫുട്ബോളിന് തുടക്കം കുറിച്ചു.
 മുണ്ടേരി ഗവ ജി.വി.എച്ച്.എസ്.എസ്.കൽപ്പറ്റയുടെ നവതി ആഘോഷസമാപനത്തിന്റെ ഭാഗമായി ജനുവരി 1 ന് ജില്ലാസ്‌കൂൾതല സെവൻസ് ഫുട്ബോൾ മത്സരങ്ങൾ ആരംഭിച്ചു.
ഉദ്ഘാടനത്തിന് മുന്നോടിയായി ഹയർസെക്കണ്ടറി പ്രിൻസിപ്പാൾ പി.ടി.സജീവൻ , വൊക്കേഷണൽ ഹയർസെക്കണ്ടറി പ്രിൻസിപ്പാൾ എം.എ.അനിൽ കുമാർ     പ്രധാനാധ്യാപകൻ എം.കെ.സുന്ദർലാൽ, കായിക അധ്യാപിക എലിസബത്ത് ജോർജ്, സ്റ്റാഫ് സെക്രട്ടറി സജി ആന്റോ ടൂർണമെന്റ് കൺവീനർ ഗ്ലാഡ്‌സൺ വൊക്കേഷണൽ ഹയർസെക്കണ്ടറി അധ്യാപകൻ സജി പി നായർ ഹൈസ്‌കൂൾ അധ്യാപകൻ പി വി സജിത്ത് എന്നിവർ ടീമംഗങ്ങളെ പരിചയപ്പെട്ടു.
പി ടി എ എക്സികുട്ടീവ് അംഗങ്ങളായ പ്രദീഷ്, റഫീഖ് എന്നിവർ നേതൃത്വം നൽകി
ജില്ലയിലെ വിവിധ വിദ്യാലയങ്ങളിൽ നിന്നുള്ള സീനിയർ ടീമുകൾ പങ്കെടുത്ത ഫുട്ബോൾ മേളയിൽ സി.എം.എച്ച്.എസ്. അരപ്പറ്റ, ജി.എച്ച്.എസ്. എസ്.മേപ്പാടി, ജി എച്ച് എസ് എസ് അച്ചൂർ, ആർ. സി.എച്ച്.എസ്.എസ് ചുണ്ടേൽ എന്നീ ടീമുകൾ സെമിഫൈനൽ മത്സരങ്ങളിലേക്ക് യോഗ്യത നേടി.
ഫൈനൽ നാളെ നടക്കും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *