April 19, 2024

മുണ്ടേരി ജി.വി. എച്ച്.എസ്. എസ്. നവതി ആഘോഷ സമാപനം ഇന്നു മുതല്‍

0
Img 20190101 Wa0036
കല്‍പ്പറ്റ: മുണ്ടേരി ജി. എച്ച്.എസ്. എസ് നവതി ആഘോഷ സമാപനം ഇന്നു മുതല്‍ 11 വരെ നടക്കും. 1929 ല്‍ തുടക്കം കുറിച്ച വിദ്യാലയത്തിന്റെ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന നവതി ആഘോഷങ്ങള്‍ക്ക് 2018 ഫെബ്രുവരിയില്‍ തുടക്കംകുറിച്ചിരുന്നു. ഇന്നും നാളെയുമായി നടക്കുന്ന ജില്ലാ സ്‌കൂള്‍തല സെവന്‍ സ് ഫുട്‌ബോള്‍ മത്സരത്തോടെയാണ് പരിപാടികള്‍ ആരംഭിക്കുന്നത്. ജില്ലയിലെ വിവിധ വിദ്യാലയങ്ങളില്‍ നിന്നുള്ള സീനിയര്‍ ടീമുകള്‍ പങ്കെടുക്കും. 5001, 3001, 2001 എന്നിങ്ങനെയുള്ള പ്രൈസ്മണി. നാളെ പൂര്‍വ അധ്യാപക-വിദ്യാര്‍ത്ഥി-പിടിഎ എക്‌സിക്യൂട്ടീവ് സംഗമം രാവിലെ 10ന് ആരംഭിക്കും. 
മൂന്നിന് പ്രകൃതിയെ സംരക്ഷിക്കാം എന്ന സന്ദേശം ഉയര്‍ത്തി കല്‍പ്പറ്റ പുതിയ സ്റ്റാന്‍ഡ് മുതല്‍ മുണ്ടേരി സ്‌കൂള്‍ വരെ നടക്കുന്ന കൂട്ടയോട്ടം ജില്ലാ പോലീസ് മേധാവി കറുപ്പുസ്വാമി ഉദ്ഘാടനം ചെയ്യും. അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍, പിടിഎ അംഗങ്ങള്‍, രക്ഷിതാക്കള്‍, പൂര്‍വവിദ്യാര്‍ത്ഥികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. നാലിന് ജില്ലയിലെ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി എല്‍പി വിഭാഗത്തിന് ജലച്ഛായവും, യുപി വിഭാഗത്തിന് ക്വിസ് മത്സരവും എച്ച്എസ്, എച്ച്എസ്എസ് വിഭാഗങ്ങള്‍ക്കായി കൊളാഷും ഉപന്യാസം മത്സരവും വിദ്യാലയത്തില്‍ നടക്കും. എല്‍പി വിഭാഗം ജലച്ചായം മത്സരത്തില്‍ പങ്കെടുക്കുന്ന എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും പ്രോത്സാഹന സമ്മാനങ്ങള്‍ ഉണ്ടായിരിക്കും. കൂടാതെ എല്ലാ ഇനങ്ങള്‍ക്കും 1001, 501 എന്നിങ്ങനെ കാഷ് പ്രൈസും നല്‍കും. ആറിന് കല്‍പ്പറ്റ ജിവിഎച്ച്എസ്എസ് കല്‍പ്പറ്റയിലെ വിദ്യാര്‍ത്ഥികളുടെ രക്ത പരിശോധന നടത്തുകയും രക്ത ഗ്രൂപ്പ് നിര്‍ണയിച്ച് ഓരോ വിദ്യാര്‍ത്ഥിക്കും ഐഡന്റിറ്റി കാര്‍ഡ് നല്‍കും. 
11ന് പൊതുജനങ്ങളെ ഉള്‍പ്പെടുത്തി വടംവലി മത്സരം ഉച്ചകഴിഞ്ഞ് രണ്ട് മുതല്‍ നടക്കും. തുടര്‍ന്ന് കുട്ടികളുടെ കലാപരിപാടികള്‍, സാംസ്‌ക്കാരിക സമ്മേളനം തുടങ്ങിയ നടക്കും. നവതി സമാപനാഘോഷങ്ങളുടെ ഭാഗമായി മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ സനിത ജഗദീഷ് കണ്‍വീനറും വൈസ് ചെയര്‍മാന്‍ രാധാകൃഷ്ണന്‍, പിടിഎ പ്രസിഡന്റ് എം.ബി. ബാബു വൈസ്‌ചെയര്‍മാന്‍ ആയും പ്രിന്‍സിപ്പല്‍ പി.ടി. സജീവന്‍ ജനറല്‍ കണ്‍വീനറായും ഹെഡ്മാസ്റ്റര്‍ എം.കെ. സുന്ദര്‍ലാല്‍, വിഎച്ച്എസ് ഇ. പ്രിന്‍സിപ്പല്‍ എ.എ. അനില്‍കുമാര്‍, സ്റ്റാഫ് സെക്രട്ടറി സജി ആന്റോ കണ്‍വീനര്‍മാരായി സംഘാടക സമിതി പ്രവര്‍ത്തിക്കുന്നുണ്ട്. വാര്‍ത്താസമ്മേളനത്തില്‍ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ സനിത ജഗദീഷ്, പ്രിന്‍സിപ്പല്‍ പി.ടി. സജീവന്‍, ഹെഡ്മാസ്റ്റര്‍ എം.കെ. സുന്ദര്‍ലാല്‍, സ്റ്റാഫ് സെക്രട്ടറി സജി ആന്റോ, പിടിഎ പ്രസിഡന്റ് എം.ബി. ബാബു എന്നിവര്‍ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *