April 17, 2026

പ്രവാസി ക്ഷേമം; നിയമസഭാ സമിതി സിറ്റിംഗ് നാളെ; പ്രവാസികളുടെ പരാതികൾ സ്വീകരിക്കും

0
By ന്യൂസ് വയനാട് ബ്യൂറോ
വയനാട് ജില്ലയിലെ പ്രവാസി മലയാളികളുടെ ക്ഷേമം ചർച്ച ചെയ്യാൻ നിയമസഭാ സമിതി സിറ്റിംഗ് ജനുവരി അഞ്ചിന് നടക്കും. രാവിലെ 11.30ന് ജില്ലാ ആസൂത്രണ ഭവൻ എ.പി.ജെ ഹാളിൽ ചേരുന്ന സിറ്റിംഗിൽ സമിതി ചെയർമാൻ കെ.വി അബ്ദുൾ ഖാദർ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. പ്രവാസി മലയാളികൾ അഭിമുഖീകരിക്കുന്ന വിവിധ പ്രശ്‌നങ്ങൾ പ്രവാസി സംഘടനാ പ്രതിനിധികളുമായും വ്യക്തികളുമായും ചർച്ച നടത്തുകയും പരാതികൾ സ്വീകരിക്കുകയും ചെയ്യും. കേരള പ്രവാസികാര്യ വകുപ്പ്, കേരള പ്രവാസി മലയാളി ക്ഷേമ ബോർഡ്, നോർക്ക റൂട്ട്‌സ് എന്നിവ മുഖേന ജില്ലയിൽ നടപ്പാക്കുന്ന വിവിധ പദ്ധതികളും യോഗത്തിൽ അവലോകനം ചെയ്യും. 
പ്രവാസി മലയാളികളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന സംഘടനാ പ്രതിനിധികൾക്കും വ്യക്തികൾക്കും യോഗത്തിൽ പരാതികളും നിർദേശങ്ങളും സമർപ്പിക്കാം. എം.എൽ.എമാരായ പാറക്കൽ അബ്ദുള്ള, വി. അബ്ദുറഹിമാൻ, ആന്റണി ജോൺ, അൻവർ സാദത്ത്, പി.ജെ. ജോസഫ്, എം. രാജഗോപാലൻ, കരാട്ട് റസാഖ്, ഇ.ടി. ടൈസൺ എന്നിവരാണ് സമിതി അംഗങ്ങൾ. 


Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *