April 17, 2026

ശനിയാഴ്ച സ്നേഹ വീടിന്റെ താക്കോൽദാനം മന്ത്രി വി എസ് സുനിൽകുമാർ നിർവഹിക്കും

0
20181228_103703
By ന്യൂസ് വയനാട് ബ്യൂറോ
പ്രളയാനന്തരം നവകേരള സൃഷ്ടിക്കായി നാടൊന്നാകെ കൈകോർക്കുമ്പോൾ എസ് കെ എം ജെ ഹയർ സെക്കൻഡറി സ്കൂൾ എൻ എസ്എസ് യൂണിറ്റ് അഭയം പദ്ധതിയുടെ ഭാഗമായി പെരുന്തട്ടയിലെ നിരാലംബയായ ലക്ഷ്മിയമ്മയുടെ വീട് നിർമാണം പൂർത്തിയാക്കി താക്കോൽ കൈമാറുന്നു. ജനുവരി അഞ്ചാം തീയതി വൈകീട്ട് 5മണിക്ക് ലക്ഷ്മിയമ്മയുടെ സ്നേഹവീട്ടിൽ  താക്കോൽദാനം കേരള കൃഷി വകുപ്പ് മന്ത്രി ശ്രീ വി എസ് സുനിൽ കുമാർ നിർവഹിക്കും. കൽപ്പറ്റ നിയോജക മണ്ഡലം എം എൽ എ ശ്രീ സി കെ ശശീന്ദ്രൻ ചടങ്ങിൽ അധ്യക്ഷത വഹിക്കും. കൽപ്പറ്റ നഗരസഭാ ചെയർപേഴ്സൺ ശ്രീമതി സനിത ജഗദീഷ് ചടങ്ങിൽ എൻഎസ്എസ് യൂണിറ്റിനെ ആദരിക്കും. ഇഎംഎസ് ഭവന പദ്ധതി പ്രകാരം ലഭിച്ച വീട് നിർമാണം ഭർത്താവിന്റെ മരണത്തെ തുടർന്ന് പാതിവഴിയിൽ ആയിരുന്നു. മക്കളില്ലാത്ത ലക്ഷ്മിയമ്മയുടെ വീടുപണി പൂർത്തിയാക്കുന്ന ദൗത്യം എൻഎസ്എസ് യൂണിറ്റ് ഏറ്റെടുക്കുകയായിരുന്നു. ജൂണിൽ തുടങ്ങിയ വീടുപണി ഡിസംബർ 22 മുതൽ 28 വരെ  പെരുന്തട്ട യിൽ  നടന്ന സപ്തദിന സഹവാസ ക്യാമ്പിൽ വിദ്യാർഥികൾ പൂർത്തീകരിക്കുകയായിരുന്നു. ഒന്നര ലക്ഷം രൂപയോളം ചെലവഴിച്ചാണ് വിദ്യാർഥികൾ ഈ ദൗത്യം പൂർത്തീകരിക്കുന്നത്. ചടങ്ങിൽ കൽപ്പറ്റ നഗരസഭ വൈസ് ചെയർമാൻ ആർ രാധാകൃഷ്ണൻ, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ഉമൈബ മൊയ്തീൻകുട്ടി, ക്ഷേമകാര്യ ചെയർമാൻ ടി മണി, പൊതുമരാമത്ത് ചെയർമാൻ ഐസക്ക് ടി ജെ, ആരോഗ്യകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ അജിത, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബിന്ദു ജോസ്, വാർഡ് കൗൺസിലർ ഗിരീഷ് എ, കൗൺസിലർമാരായ കെ ടി ബാബു, പി പി അലി, ഹാരിസ് വി, റഷീദ് വിഎം, എൻഎസ്എസ് ജില്ലാ കൺവീനർ ജോസഫ് എം ജെ, പിടിഎ പ്രസിഡണ്ട് നൗഷാദ് പി സി, പ്രിൻസിപ്പാൾ സുധാറാണി എ, പിടിഎ വൈസ് പ്രസിഡണ്ട് ഷാജുകുമാർ കെ സി, മദർ പിടിഎ പ്രസിഡണ്ട് ബിനി എ ആർ, സ്റ്റാഫ് സെക്രട്ടറി വിശ്വേഷ് വി ജി, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ശ്യാൽ കെ എസ് എന്നിവർ പങ്കെടുക്കും
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *