April 18, 2026

പ്രളയ ബാധിതരായ ഗോത്ര ജനത പരാതികളുമായി ഉമ്മൻ ചാണ്ടിക്ക് ചുറ്റും

0
IMG-20190412-WA0098
By ന്യൂസ് വയനാട് ബ്യൂറോ
പ്രളയ ബാധിതരായ ഗോത്ര ജനത പരാതികളുമായി 
 ഉമ്മൻ ചാണ്ടിക്ക് ചുറ്റും
കൽപ്പറ്റ: കഴിഞ്ഞ മഹാപ്രളയത്തിൽ സകലതും നഷ്ടപ്പെട്ട വൈത്തിരി സുഗന്ധഗിരിയിലെ ഗോത്ര ജനത പരാതികളുമായി ഉമ്മൻ ചാണ്ടിക്ക് ചുറ്റും കൂടി. അവർ ഓരോരുത്തരായി തങ്ങളുടെ സങ്കടങ്ങൾ നിരത്തി. യു.ഡി. എഫ്. സ്ഥാനാർത്ഥി കോൺഗ്രസ്  അധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് വോട്ട് അഭ്യർത്ഥിക്കാൻ സുഗന്ധഗിരിയിലെ കുടുംബ സംഗമത്തിനെത്തിയതായിരുന്നു അദ്ദേഹം. പ്രസംഗം കഴിഞ്ഞിറങ്ങിയ ഉമ്മൻ ചാണ്ടി ജനങ്ങൾക്കിടയിലേക്ക് ഇറങ്ങുകയായിരുന്നു. തങ്ങൾക്ക് സർക്കാരിൽ നിന്ന് വേണ്ടത്ര പരിഗണന ലഭിക്കുന്നില്ലന്നായിരുന്നു അവരുടെ പരാതി. 
പറയുന്നത് അതുപോലെ ചെയ്യുന്ന നേതാവാണ് രാഹുൽ ഗാന്ധി എന്ന് ഉമ്മൻചാണ്ടി പറഞ്ഞു. 
സുഗന്ധഗിരി കോളനിയിൽ വെച്ചാണ് ആദിവാസി സംഗമം സംഘടിപ്പിച്ചത്. സംഗമം  ഉമ്മൻചാണ്ടി ഉദ്ഘാടനം ചെയ്തു. പറയുന്നത് അതുപോലെ ചെയ്യുന്ന നേതാവാണ്  കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി എന്ന് അദ്ദേഹം പറഞ്ഞു. 
കഴിഞ്ഞ അഞ്ചുവർഷവും ജനവിരുദ്ധ ഭരണമാണ് പ്രധാന മന്ത്രി നരേന്ദ്രമോദി നടത്തിയതെന്നും ഉമ്മൻചാണ്ടി ആരോപിച്ചു. കേരളത്തിലെ മുഴുവൻ സീറ്റുകളും യു ഡി എഫ് തൂത്തുവാരുമെന്നും അദ്ദേഹം പറഞ്ഞു.
ഏറ്റവും വലിയ സാമൂഹ്യ ക്ഷേമ പരിപാടികളിണ് അധികാരത്തി എത്തിയാൽ യു.പി.എ നടപ്പിലാക്കാൻ പോകുന്നത്. 
ആദിവാസി വിഭാഗങ്ങളുടെ പുരോഗമനം ലക്ഷ്യമാക്കിക്കൊണ്ടുള്ള നിരവധി പരിപാടികൾക്ക് ഊന്നൽ നൽകുമെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *