May 9, 2026

രാജ്യാന്തര ഫിഡേ റേറ്റിംഗ് ഓപ്പൺ ചെസ്സ് ചാമ്പ്യൻഷിപ്പ് 11 മുതൽ സുൽത്താൻബത്തേരിയിൽ

0
IMG-20190503-WA0055
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: 
ഇന്ത്യൻ ചെസ് അക്കാദമി വയനാട് ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ രാജ്യാന്തര ഫിഡേ റേറ്റിംഗ് ഓപ്പൺ ചെസ്സ് ചാമ്പ്യൻഷിപ്പ് സുൽത്താൻബത്തേരിയിൽ ഈ മാസം11 മുതൽ 15 വരെ നടക്കുമെന്ന് ഭാരവാഹികൾ കൽപ്പറ്റയിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു. സുൽത്താൻബത്തേരി ഹോട്ടൽ റീജൻസി ഓഡിറ്റോറിയത്തിൽ വെച്ചാണ് ടൂർണമെന്റ് നടക്കുക. അഞ്ച് ലക്ഷം രൂപ സമ്മാനത്തുക നൽകുന്ന ടൂർണമെന്റ്  വിവിധ കാറ്റഗറികളിലായി അമ്പതിലധികം ട്രോഫികളും പങ്കെടുക്കുന്ന മുഴുവൻ കളിക്കാർക്കും സർട്ടിഫിക്കറ്റുകളും നൽകും. രാവിലെ 10 മണിക്ക് നടക്കുന്ന ടൂർണമെന്റിന്റെ ഉദ്ഘാടനം ഐസി ബാലകൃഷ്ണൻ എംഎൽഎ നിർവഹിക്കും. ചടങ്ങിൽ ഐ സി എഫ് പ്രസിഡന്റ് പി എസ് വിനീഷ് അധ്യക്ഷതവഹിക്കും. സംസ്ഥാനത്തിനകത്തും പുറത്തുനിന്നുമായി നിരവധി മത്സരാർത്ഥികൾ പങ്കെടുക്കുമെന്നും ഇവർ പറഞ്ഞു. ഒരുക്കങ്ങൾ പൂർത്തിയായതായി ഐ.സി. എ. സെക്രട്ടറി വി.ആർ. സന്തോഷ്,  ടൂർണ്ണമെന്റ് കോഡിനേറ്റർ രാജേഷ് മാധവൻ, ഐ.സി.എ. ജോയിന്റ് സെക്രട്ടറി ആർ. രമേഷ്,  ട്രഷറർ  എം.കെ. ഷിബു,  എം.എ. ഷിജു   എന്നിവർ അറിയിച്ചു. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *