April 27, 2024

കേരള സംഗീത കലാക്ഷേത്രത്തിന്റെ 24-ാം വാർഷികാഘോഷം മെയ് അഞ്ചിന് ബത്തേരിയിൽ

0
Img 20190503 Wa0054
കൽപ്പറ്റ : 

വയനാട്ടിലെ ആദ്യകാല സംഗീത വിദ്യാലയമായ കേരള സംഗീത കലാക്ഷേത്രത്തിന്റെ 24-ാം വാർഷികം മെയ് അഞ്ചിന് ബത്തേരി ടൗൺ ഹാളിൽ നടക്കുമെന്ന് ഭാരവാഹികൾ കൽപ്പറ്റയിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. രാവിലെ പത്ത് മണി മുതൽ എം. സുനിൽകുമാർ, ഡോ: നാരായണ പ്രകാശ്,   രാമൻ നമ്പൂതിരി എന്നിവരുടെ നേതൃത്വത്തിൽ  പക്കമേളവും വിവിധ കലാപരിപാടികളും നടക്കും. വാർഷികാഘോഷം എ.ഡി.എം. കെ. അജീഷ് ഉദ്ഘാടനം ചെയ്യും. സിനിമാ താരം  അപർണ്ണ ബാലമുരളി മുഖ്യാതിഥിയായിരിക്കും.  ' തുടർന്ന് ഗാനമേളയും ഉണ്ടാകുമെന്ന് ഭാരവാഹികൾ പറഞ്ഞു. ഭാരത സർക്കാരിന്റെ മാനവവിഭവശേഷി മന്ത്രാലയത്തിന് കീഴിലെ ബി.എസ്. എസ്. കൾച്ചറൽ  മിഷന്റെ അഫിലിയേഷനോട് കൂടിയാണ് കൽപ്പറ്റ ,മാനന്തവാടി, ബത്തേരി , മീനങ്ങാടി എന്നിവിടങ്ങളിൽ കേരള സംഗീത കലാക്ഷേത്രം പ്രവർത്തിക്കുന്നത്. ശാസ്ത്രീയ സംഗീതത്തിൽ നാല് കുട്ടികളുടെ  അരങ്ങേറ്റവും മികവ് തെളിയിച്ച വിദ്യാർത്ഥികളെ അനുമോദിക്കലും ഇതോടനുബന്ധിച്ച് ഉണ്ടാകും. വാർത്താ സമ്മേളനത്തിൽ പ്രിൻസിപ്പാൾ റോസ് ഹാൻസ് ,ജനറൽ സെക്രട്ടറി വി.ശശിധരൻ,  യൂണിറ്റ് സെക്രട്ടറി എം. പ്രഭാകരൻ, കെ. ബിനു എന്നിവർ പങ്കെടുത്തു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *