May 9, 2026

ആർബി ഫൗണ്ടേഷൻ വീടുകളുടെ താക്കോൽദാനം ശനിയാഴ്ച

0
IMG-20190503-WA0051
By ന്യൂസ് വയനാട് ബ്യൂറോ
ആർബി ഫൗണ്ടേഷൻ വീടുകളുടെ താക്കോൽദാനം ശനിയാഴ്ച 

കൽപ്പറ്റ:  ബാംഗ്ലൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ആർബി ഫൗണ്ടേഷൻ ചാരിറ്റബിൾ ട്രസ്റ്റിന്റെ  ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി  നിർമ്മിച്ചു നൽകിയ വീടുകളുടെ താക്കോൽദാനം ശനിയാഴ്ച നടക്കുമെന്ന് ഭാരവാഹികൾ കൽപ്പറ്റയിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.  ഫൗണ്ടേഷൻ അർഹരായ ഗുണഭോക്താക്കളെ കണ്ടെത്തി നിരവധി വീടുകൾ നിർമ്മിച്ചു നൽകുന്നുണ്ട്.  ഇതിൽ വയനാട് ജില്ലയിലെ പുൽപ്പള്ളിയിൽ മുള്ളൻകൊല്ലി  സ്വദേശികളായ  വില്ലാം പുറത്ത് രാജേഷ്, കരിപ്പാൽ സന്തോഷ് എന്നിവർക്ക് നിർമ്മിച്ചു നൽകിയ വീടിന്റെ താക്കോൽദാനം  ശനിയാഴ്ച രാവിലെ 11.30 ന് വയനാട് കലക്ടർ എ.ആർ. അജയകുമാർ നിർവ്വഹിക്കും.  രണ്ട് കിടപ്പുമുറികളോട് കൂടി 550 സ്ക്വയർ ഫീറ്റ്   വീടിന് ആറ് ലക്ഷം രൂപ വരെ ചിലവ് വന്നിട്ടുണ്ട്.  ബാംഗ്ളൂർ ആസ്ഥാനമായ ആർ ബി സ്ട്രക്ച്ചേഴ്സ് പ്രൈവറ്റ് ലിമിറ്റഡിന്റെ  ജീവകാരുണ്യ പ്രവർത്തന ഗ്രൂപ്പാണ്  ആർബി ഫൗണ്ടേഷൻ ചാരിറ്റബിൾ ട്രസ്റ്റ് . കണ്ണൂർ ജില്ലയിലെ കാടാച്ചിറ പഞ്ചായത്തിലും കല്യാശ്ശേരി പഞ്ചായത്തിലും  ട്രസ്റ്റ് പണിയുന്ന വീടുകൾ അന്തിമ ഘട്ടത്തിലാണന്നും ഭാരവാഹികൾ പറഞ്ഞു.  ബിജു പാപ്പിനിശ്ശേരി,  മുരളീധരൻ പിള്ള, സി.രാജീവൻ, വിൻസന്റ് ചെങ്ങനാമറ്റത്തിൽ   എം.എം. വർഗീസ് എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *