April 26, 2024

ഗോത്രതാളപ്പെരുമയിൽ തുടി ആദിവാസി ഗ്രാമോത്സവം തുടങ്ങി

0
Img 20190503 Wa0050
ഗോത്രതാളപ്പെരുമയിൽ തുടി ആദിവാസി  ഗ്രാമോത്സവം തുടങ്ങി 
കൽപ്പറ്റ: 
ഏച്ചോം തുടി ആദിവാസി നാട്ടറിവ് ഗവേഷണ പഠനകേന്ദ്രത്തിന്റെ  ഇരുപത്തി മൂന്നാം വാർഷികത്തിനും ആദിവാസി ഗ്രാമോത്സവത്തിനും മെയ് 1ന് തുടക്കമായി. ഉത്സവത്തിൽ വട്ടക്കളി മത്സരവും  ആവാസവ്യവസ്ഥയിൽ  നിന്നുള്ള ആട്ടിയോടിക്കലും കുടിയൊഴിപ്പിക്കലും എന്ന വിഷയത്തെ ആസ്പദമാക്കി പഠന ശില്പശാലയും  മെയ് അഞ്ചിന്  സംഘടിപ്പിക്കും. ഞായറാഴ്ച വൈകുന്നേരം  ആദിവാസി മൂപ്പൻമാരുടെ  നേതൃത്വത്തിൽ ഗോത്ര പൂജയോടെ ഗ്രാമോത്സവ വാർഷിക കൊടി ഉയരും.  5.30 ന് സാംസ്കാരിക സമ്മേളനം കോഴിമല രാജാവ് ഉദ്ഘാടനം ചെയ്യും.  ജെസ  കോഡിനേറ്റർ  ഫാ: ഡോ: ബെന്നി ചിറമേൽ  മുഖ്യ പ്രഭാഷണം നടത്തും. 
      തച്ചനാടൻ മൂപ്പൻ സമുദായത്തിന്റെ വട്ടക്കളി,  ഊരാളി സമുദായത്തിന്റെ  ഉച്ചാറുകളി,  അടിയർ സമുദായത്തിന്റെ ഗദ്ദിക ,  കാട്ടുനായ്ക്കർ സമുദായത്തിന്റെ കോലാട്ടം, കരി പാലൻ സമുദായത്തിന്റെ വട്ടക്കളി, ഒറീസ  ലാഞ്ചിയ സൗര ആദിവാസി നൃത്തം, എന്നിവയും  പാണ്ട വാസ് നാടൻ കലാ സംഘം അവതരിപ്പിക്കുന്ന  നാട്ടുപൊലിമ  ,ദി സ്ലേവ്   ഡോക്യുമെന്ററി പ്രദർശനം , അട്ടപ്പാടി ആദി കലാ സംഘത്തിന്റെ  ആട്ടം പാട്ട്,  തുടി കലാ സംഘത്തിന്റെ നാട്ടരങ്ങ്,  നാടകം, ഗാനമേള എന്നിവയും ഉണ്ടാകും. 
കൽപ്പറ്റ നിയോജക മണ്ഡലം എം.എൽ.എ സി.കെ ശശീന്ദ്രൻ ഉദ്‌ഘാടനം ചെയ്ത ഉത്സവത്തിന്റെ ഭാഗമായി വിവിധ പരിപാടികൾ സംഘടിപ്പിച്ചു.  വിലാപങ്ങളിൽ നിന്നും വിജയവഴികൾ തേടി  എന്ന പുസ്തകം  ലീല സന്തോഷ് പ്രകാശനം ചെയ്തു.  പത്രസമ്മേളനത്തിൽ തുടി ഡയറക്ടർ ഫാ: ബേബി ചാലിൽ  , രാജേഷ് അഞ്ചിലൻ, അമ്മിണി വയനാട്,  സി.കെ. സരിത എന്നിവർ പങ്കെടുത്തു. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *