May 9, 2026

തണൽ രണ്ടാം ഘട്ട ഭവന സമർപ്പണത്തിൽ 20 കുടുംബങ്ങൾക്ക് താക്കോൽ ലഭിച്ചു

0
IMG-20190505-WA0034
By ന്യൂസ് വയനാട് ബ്യൂറോ
മഹറൂഫ് പനമരം
      പ്രളയാനന്തരം  സംസ്ഥാന തലത്തിൽ തണൽ വടകര നിർമ്മിച്ച് നൽകുന്ന വീടുകളിൽ വയനാട്‌ ജില്ലയിൽ പനമരത്ത്  നിർമ്മാണം പൂർത്തീകരിച്ച 20 വീടുകൾ ഇന്ന് ഗുണഭോക്താക്കൾക്ക് കൈമാറി
പനമരം പാലുകന്നിൽ ഒന്നരക്കോടി രൂപ ചിലവിട്ട് പണിത 20 വീടുകളുടെ താക്കോൽദാനം സാമൂഹികക്ഷേമ വ്യവസായ വകുപ്പ് മന്ത്രി  കെ, .ടി ജലീൽ നിർച്ചഹിച്ചു.
തണൽ വടകരയുടെ കാര്യദർശി ഡോ, ഇദ്രീസ് പദ്ധതി സമർപ്പണം നടത്തി  വയനാട്ടിൽ നിർമ്മിച്ച് നൽകുന്ന 100 വീടുകളിൽ രണ്ടാം ഘട്ടമാണ് ഇവിടെ പൂർത്തീകരിച്ചതെന്ന് അദ്ധേഹം പറഞ്ഞു. കാലിഫോർണിയ മുസ്ലിം കൾച്ചറൽ സൊസൈറ്റിയുടെ സഹായത്തോടെ നിർമ്മിച്ച പദ്ധതി സമുച്ചയത്തിന്  കെ എം സി എ വില്ലേജ് എന്ന നാമധേയത്തിലാണ് നാടിന് സമർപ്പിച്ചിട്ടുള്ളത്.,
കേരളത്തിൽ 20 ഡയാലിസിസ് കേന്ദ്രം ഇതിനോടകം പൂർത്തീകരിച്ച തണൽ അടുത്ത ഘട്ടമായി 25 ഡയാലിസിസ് കേന്ദ്രം പൂർത്തീകരിക്കാനുള്ള തീവ്രശ്രമത്തിലാണെന്നും ഡോക്ടർ ഇദ്രീസ് വ്യക്തമാക്കി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *