തോണിച്ചാൽ ശ്രീ മലക്കാരി ശിവക്ഷേത്രത്തിൽ അഷ്ടമംഗല്യ ചിന്ത പ്രശ്നത്തിന് തുടക്കമായി
തോണിച്ചാൽ ശ്രീ മലക്കാരി ശിവക്ഷേത്രത്തിൽ അഷ്ടമംഗല്യ പ്രശ്ന ചിന്തക്ക് തുടക്കമായി.മെയ് 10 മുതൽ 12 വരെ ജ്യോത്സൻമാരായ ചന്ദ്രഹാസൻ ,ഗൗരീശങ്കരം കണ്ണാടിപ്പറമ്പ് ,രാധാകൃഷ്ണൻ ബാലുശേരി എന്നിവരുടെ കാർമികത്വത്തിലാണ് അഷ്ടമംഗല്യ പ്രശ്ന ചിന്ത നടക്കുന്നത് . ക്ഷേത്രം ഭാരവാഹികളായ സി.കെ.നളിനാക്ഷൻ, കെ.കെ.അണ്ണൻ, പി.സോമസുന്ദരം, കെ.പി. ബാബുരാജ്, സുന്ദരൻ കൈരളി,കോമളവല്ലി തുടങ്ങിയവർ മൂന്ന് ദിവസങ്ങളിലായി നടക്കുന്ന അഷ്ടമംഗല്യചിന്ത പ്രശ്നത്തിന് നേതൃത്വം നൽകിവരുന്നു.





Leave a Reply