ആം ആദ്മി പാർട്ടി പ്രവർത്തകർ തൊവരിമല ഭൂ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു
കൽപ്പറ്റ:
ആം ആദ്മി പാർട്ടി വയനാട് ജില്ലാ കൺവെൻഷൻ സംസ്ഥാന കൺവീനർ തുഫൈൽ പി ടി ഉദ്ഘാടനം നിർവ്വഹിച്ചു . ജില്ലാ കൺവീനർ അജി കൊളോണിയ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ജേക്കബ് കെ പി റിപ്പോർട്ട് അവതരിപ്പിച്ചു. അസൈനാർ ബത്തേരി, ജോസ് പൂന്നകുഴി, എം ഡി തങ്കച്ചൻ , അഡ്വ തോമസ്, ലതീഷ് പ്രഭാകർ തുടങ്ങിയവർ പ്രസംഗിച്ചു.
ജില്ല കൺവെൻഷന് ശേഷം തൊവരിമല ഭൂസമര സമിതി നടത്തുന്ന നിരാഹാര സമര പന്തലിൽ പ്രവർത്തകരെ അഭിസംബോധന ചെയ്തു. ആം ആദ്മി പാർട്ടി പ്രവർത്തകർ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു
Leave a Reply