May 10, 2026

അനുസ്മരണ സമിതിയുടെ നേതൃത്വത്തിൽ വി.ജി. വിജയൻ അനുസ്മരണം ഞായറാഴ്ച.

0
IMG-20190517-WA0051
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: 
വയനാട്ടിലെ മാധ്യമ പ്രവർത്തകനും സാമൂഹ്യ സാംസ്കാരിക പ്രവർത്തകനുമായിരുന്ന വി.ജി. വിജയന്റെ അനുസ്മരണ ദിനം വി.ജി. വിജയൻ അനുസ്മരണ സമിതിയുടെ നേതൃത്വത്തിൽ  ഞായറാഴ്ച്ച നടക്കും. രാവിലെ 10 മണിക്ക് കൽപ്പറ്റ പിണങ്ങോട് റോഡ് ജംഗ്‌ഷനിലെ ട്രൈഡന്റ് ആർക്കെയ്ഡിലെ ഗ്രെയ്സ് റസിഡൻസി ഹാളിൽ നടക്കുമെന്ന് ഭാരവാഹികൾ കൽപ്പറ്റയിൽ വാർത്താ സമ്മേളനത്തിൽപറഞ്ഞു. സി.കെ.ശശീന്ദ്രൻ എംഎൽഎ ഉദ്ഘാടനം ചെയ്യും. വി.ജി.വിജയൻ അനുസ്മരണം മീഡിയ അക്കാദമി മുൻ ചെയർമാൻ എൻ.പി.രാജേന്ദ്രനും മധ്യമങ്ങളും സാമൂഹ്യ പ്രതിബദ്ധതയും എന്ന വിഷയത്തിൽ ബിനോയ് വിശ്വം എം പിയും സംസാരിക്കും.
ചടങ്ങിൽ സിവിൽ സർവീസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ ശ്രീധന്യ സുരേഷിനെയും ഓൾ ഇന്ത്യാ ന്യൂസ് ഫോട്ടോഗ്രാഫി അവാർഡ് നേടിയ മാതൃഭൂമി ഫോട്ടോഗ്രാഫർ പി.ജയേഷിനെയും അനുമോദിക്കുമെന്നും ഭാരവാഹികൾ വ്യക്തമാക്കി.
അനുസ്മരണ സമിതി ചെയർമാൻ വിജയൻ ചെറുകര, എ.പി. ശ്രീകുമാർ , സലാഹുദ്ദീൻ കടവൻ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു .
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *