മാധ്യമ വഴിയിലെ അനന്ത സാധ്യതകൾ: വയനാട് പ്രസ്സ് അക്കാദമിയിൽ സെമിനാർ നടത്തി.
മാധ്യമ വഴിയിലെ അനന്ത സാധ്യതകൾ: സെമിനാർ നടത്തി.
കൽപ്പറ്റ: മാധ്യമ രംഗത്തെ പഠനവും ഗവേഷണവും ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന വയനാട് പ്രസ്സ് അക്കാദമിയുടെയും മീഡിയ വിംഗ് സിന്റെയും സംയുക്താഭിമുഖ്യത്തിൽ കൽപ്പറ്റ പ്രസ്സ് അക്കാദമി ഹാളിൽ മാധ്യമ വഴിയിലെ അനന്ത സാധ്യതകൾ എന്ന വിഷയത്തിൽ സെമിനാർ നടത്തി. ജേണലിസത്തിലെ ആധുനിക പ്രവണതകൾ, ഡിജിറ്റൽ മീഡിയ, മൊബൈൽ ജേണലിസം ,മാധ്യമ രംഗത്ത് ആർട്ടിഫിഷൽ ഇന്റലിജൻസ് ഉപയോഗം ,മാധ്യമ രംഗത്തെ കരിയർ, സംരംഭക സാധ്യതകൾ തുടങ്ങിയവയെപ്പറ്റി വിദഗ്ധർ ക്ലാസ്സുകൾ എടുക്കും. മാധ്യമ മേഖലയിലെ പ്രമുഖരുമായി കൂടിക്കാഴ്ചക്കും അവസരം ഉണ്ടായിരുന്നു. .
എത് തരം കോഴ്സ് തിരഞ്ഞെടുക്കണം, അംഗീകൃത സ്ഥാപനങ്ങൾ, മറ്റ് ജോലികൾക്കൊപ്പം മാധ്യമ പഠനം, പഠനത്തോടൊപ്പം മാധ്യമ രംഗത്തെ ജോലി സാധ്യതകൾ തുടങ്ങിയവയെപ്പറ്റി വിശദമായി പ്രതിപാദിച്ചു. . വിദ്യാർത്ഥികളെ കൂടാതെ പി. ആർ. ,മീഡിയ, സോഷ്യൽ മീഡിയ എന്നിവയെക്കുറിച്ച് വിദഗ്ധർ ക്ലാസ്സുകൾ എടുത്തു.





Leave a Reply