May 10, 2026

അധ്യാപക നിയമനം: കൂടിക്കാഴ്ച 29-ന്

0
By ന്യൂസ് വയനാട് ബ്യൂറോ

വെളളാര്‍മല ഗവ.ഹൈസ്‌ക്കൂളില്‍ എല്‍.പി.എസ്.എ, യു.പി.എസ്.എ, എച്ച്.എസ്.എ (ഫിസിക്കല്‍ സയന്‍സ്,നാച്ചുറല്‍ സയന്‍സ്) എന്നീ തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കുന്നതിനുളള കൂടിക്കാഴ്ച്ച മെയ് 29 ന് രാവിലെ 11 ന് ഓഫീസില്‍ നടക്കും. വി.എച്ച്.എസ്.ഇ വിഭാഗത്തില്‍ നോണ്‍ വൊക്കേഷണല്‍ അധ്യാപകരെ ദിവസ വേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നതിനുളള കൂടിക്കാഴ്ച്ച മെയ് 29 ന് രാവിലെ 10 ന് ഓഫീസില്‍ നടക്കും.ഫിസിക്‌സ്, ജോഗ്രഫി,ഇക്കണോമിക്‌സ്,ജി.എഫ്.സി (ഇ.ഡി) തസ്തികയിലാണ് ഒഴിവുളളത്.ഫോണ്‍. 04936 236090.

വാളാട് എ.എല്‍.പി സ്‌കൂളില്‍ എല്‍.പി.എസ്.ടി, ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ അറബിക് (ഫുള്‍ടൈം) തസ്തികകളിലേക്ക്  ദിവസ വേതനാടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കുന്നതിനുളള കൂടിക്കാഴ്ച്ച മെയ് 29 ന് രാവിലെ 11 ന് മാനന്തവാടി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ നടക്കും.ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ രേഖകള്‍ സഹിതം ഹാജരാകണം. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *