August 15, 2026

ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള അവാർഡ് ദാനവും ചികിൽസ സഹായ ഫണ്ട് വിതരണവും നടത്തി.

0
ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള അവാർഡ് ദാനവും ചികിൽസ സഹായ ഫണ്ട് വിതരണവും നടത്തി.
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി:
ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗും പാണക്കാട് സയ്യിദ് മുഹ മ്മദലി ശിഹാബ് തങ്ങൾ റിലീഫ് കമ്മറ്റിയും സംയുക്തമായി എ.പി ഹസ്സൻ ഹാജി അനുസരണവും എസ്.എസ്.എൽ.സി.  ,സമസ്ത പൊതു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള അവാർഡ് ദാനവും, ചികിൽസ സഹായ ഫണ്ട് വിതരണവും നടത്തി.
ശാഖ മുസ്ലിം ലീഗ് പ്രസിഡന്റ് റസാഖ് ആയങ്കി, അധ്യക്ഷത വഹിച്ചു. റിലീഫ് കമ്മറ്റി കൺവീനർ മുക്കാളി ബഷീർ സ്വാഗതം പറഞ്ഞു. പഞ്ചായത്ത് മുസ്ലിം ലീഗ് സെക്രട്ടറി ബ്രാൻ അമ്മദ് കുട്ടി യോഗം ഉൽഘാടനം ചെയ്തു.എസ്.ടി.യു സംസ്ഥാന സെക്രട്ടറി സി. കുഞ്ഞബ്ദുള്ള അനുസ്മരണ പ്രഭാഷണം നടത്തി … റിലീഫ് കമ്മറ്റി ചെയർമാൻ തോട്ടാൻ മൊയ്തുട്ടി ചികിത്സാ സഹായം വിതരണം ചെയ്തു. വിദ്യർത്ഥികൾക്കുള്ള അവാർഡ് ദാനം പഞ്ചായത്ത് വൈസ് പ്രസിഡന്റ് നജ്മുദ്ദീൻ മൂടമ്പത്ത്, ആയങ്കിഅ മ്മദ് ഹാജി,റിലീഫ് കമ്മറ്റി ഭാരവാഹികളായ ഫൈസൽ കോമ്പി, ഉത്തസലീം, എ.പി സുബൈർ, ശിഹാബ് മലബാർ ,തയുള്ളതിൽ മുസ്തഫ എന്നിവർ ചേർന്ന് നടത്തി. ആശംസകൾ നേർന്നു കൊണ്ട് ,മഹല്ല് ഖത്തീബ് ഫൈസൽ ദാരിമി,മഹല്ല് സെക്രട്ടറി ജംഷീർ വട്ടക്കളം, അബ്ദുറഹിമാൻ മക്കിയാട് ,എന്നിവർ സംസാരിച്ചു. പഞ്ചായത്ത് മുസ്ലിം ലീഗ് സെക്രട്ടറി  പി.വി. സമദ്  നന്ദി പറഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *