August 12, 2026

സജീവാനന്ദനെ പോലീസ് സംരക്ഷിക്കുകയാണെന്ന് മഹിളാ മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് പ്രൊഫ.വി.ടി.രമ

0
IMG-20190801-WA0134.jpg
By ന്യൂസ് വയനാട് ബ്യൂറോ
അമ്പലവയല്‍:നടുറോഡില്‍ യുവതിയെ മര്‍ദിച്ച കേസിലെ മുഖ്യ പ്രതി സജീവാനന്ദനെ പോലീസ് സംരക്ഷിക്കുകയാണെന്ന് മഹിളാ മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് പ്രൊഫ.വി.ടി.രമ പറഞ്ഞു.തമിഴ്‌നാട് സ്വദേശിയായ യുവതിയെ ആക്രമിച്ച പ്രതിയെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് മഹിളാ മോര്‍ച്ച അമ്പലവയല്‍ പഞ്ചായത്ത് കമ്മിറ്റി അമ്പലവയല്‍ പോലീസ് സ്‌റ്റേഷനിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.വനിതാ കമ്മീഷന്‍ നേരിട്ടെത്തി സ്വമേധയാ കേസെടുക്കാന്‍ ആവശ്യപ്പെട്ടിട്ടും തയ്യാറാകാതിരുന്ന പോലീസ് സംഭവം വിവാദമായി നില്‍ക്കക്കള്ളിയില്ലാതായതോടെയാണ് കേസെടുത്തത്. പ്രതിയെ ഉടന്‍ അറസ്റ്റ് ചെയ്ത് പോലീസ് സമൂഹത്തോട് നീതിയും കൂറും കാണിക്കണം.വയനാട്ടിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് താമസിക്കാന്‍ സൗകര്യമൊരുക്കുന്ന ഹോം സ്‌റ്റേയുടെ മറവില്‍ മയക്കും മരുന്നും കഞ്ചാവും ഉപയോഗിക്കാന്‍ സൗകര്യമൊരുക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കണം.ഇത്തരക്കാര്‍ക്ക് ഒത്താശ ചെയ്യുന്നയാളാണ് പ്രതി സജീവാനന്ദനെന്ന് സംശയിക്കുന്നതായി രമ ആരോപിച്ചു.ഹോം സ്‌റ്റേകളേയും വിനോദസഞ്ചാരത്തേയും തന്നെ തകര്‍ക്കുന്ന തരത്തിലുള്ള കുത്സിത നീക്കമാണ് സജീവാനന്ദനില്‍ നിന്നും ഉണ്ടായത്.അമ്പലവയല്‍ മര്‍ദന സംഭവത്തില്‍ യുഡിഎഫ് നിലപാട് വ്യക്തമാക്കണമെന്നും രമ ആവശ്യപ്പെട്ടു.മഹിളാ മോര്‍ച്ച ജില്ലാ പ്രസിഡന്റ് ജയ രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു.മണ്ഡലം പ്രസിഡന്റ് ലളിത വത്സന്‍, ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി പി.ജി.ആനന്ദ്കുമാര്‍, ജില്ലാ വൈസ് പ്രസിഡന്റ് വി.മോഹനന്‍,അമ്പലവയല്‍ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് എം.ടി.അനില്‍, പി.എം.അരവിന്ദന്‍,പ്രേമാനന്ദന്‍, രാധാ സുരേഷ്, കെ.സി.കൃഷ്ണന്‍കുട്ടി, അല്ലി റാണി, എന്‍.കെ.രാമനാഥന്‍, കെ.വേണു,കെ.ആര്‍.ഷിനോജ് തുടങ്ങിയവര്‍ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *