July 16, 2026

വിദ്യാര്‍ത്ഥി പ്രതിഷേധം സംഘടിപ്പിച്ചു

0
SAVE_20190803_194206.jpeg
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ:ഇടതു സര്‍ക്കാർ   ദലിത് പിന്നോക്ക വിദ്യാര്‍ത്ഥികള്‍ക്കെതിരെ തുടരുന്ന അവഗണനക്കെതിരെ കാംപസ്  ഫ്രണ്ട് കലക്ട്രേറ്റിലേക്ക് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു. കല്‍പ്പറ്റ പഴയ ബസ് സ്റ്റാന്‍റ് പരിസരത്തുനിന്ന് തുടങ്ങിയ പ്രതിഷേധം കലക്ട്രേറ്റ് പരിസരത്ത് പോലീസ് തടഞ്ഞു.ദലിത് പിന്നോക്ക വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്കോളര്‍ഷിപ്പുകള്‍ തടഞ്ഞുവെക്കുകയും ഹയര്‍ സെക്കണ്ടറി അഡ്മിഷന്‍ എടുക്കാന്‍ പറ്റാത്ത വിധം തുടര്‍ പഠിക്കാനുള്ള അവസരം നിഷേധിക്കുകയും ചെയ്ത ഇടതു സര്‍ക്കാറിന്‍റെ കപട നയത്തിനെതിരെ ആയിരുന്നു പ്രതിഷേധം. പ്രതിഷേധ സംഗമം  കാംപസ് ഫ്രണ്ട് സംസ്ഥാന സമിതി അംഗം അല്‍ ബിലാല്‍ സലീം ഉദ്ഘാടനം ചെയ്തു. ദളിത് പിന്നാക്ക വിഭാഗങ്ങൾക്കെതിരെ തുടരുന്ന അനീതി അവസാനിപ്പിച്ചില്ലെങ്കിൽ കാംപസ് ഫ്രണ്ട് ശക്തമായ പ്രതിഷേധങ്ങൾക്ക് നേതൃത്വം നൽകുമെന്ന് അദ്ദേഹം പറഞ്ഞു.  എസ് ഡി പി എെ സംസ്ഥാന സമിതി അംഗം പി ആര്‍ കൃഷ്ണന്‍കുട്ടി ആശംസ അര്‍പ്പിച്ചു സംസാരിച്ചു.കാംപസ് ഫ്രണ്ട് വയനാട് ജില്ലാ പ്രസിഡന്റ് അഫ്സൽ തരുവണ, സെക്രട്ടറി സകരിയ്യ, അനസ്,സലാഹുദ്ധീൻ, ഷിബിലി, അഫ്നാസ് തുടങ്ങിയവർ നേതൃത്വം നൽകി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *